എറണാകുളം: ഗൂഢാലോചനാ കേസില്‍ ഷാജ് കിരണ്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. എറണാകുളം പൊലീസ് ക്ലബിലാണ് ഹാജരായത്.
സ്വപ്ന സുരേഷ് പ്രതിയായ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ ഷാജ് കിരണ്‍ പ്രതിയല്ലെന്നാണ് പൊലീസ് പറയുന്നത്. ഷാജിനെയും സുഹൃത്ത് ഇബ്രാഹീമിനെയും പ്രതിചേര്‍ത്തിട്ടില്ലെന്ന് പ്രോസിക്യൂഷന് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും മുന്‍ എം.എല്‍.എ പി.സി ജോര്‍ജും പ്രതികളായ ഗൂഢാലോചനാ കേസില്‍ ഷാജ് കിരണിനെ പൊലീസ് ചോദ്യംചെയ്തിരുന്നു. ഗൂഢാലോചനാ കേസില്‍ ഷാജിനെ പ്രതിയോ സാക്ഷിയോ ആക്കുന്നതില്‍ ചോദ്യംചെയ്യലിനുശേഷം തീരുമാനമെടുക്കുമെന്നാണ് നേരത്തെ പൊലീസ് അറിയിച്ചത്. സ്വപ്ന ഷാജുമായി സംസാരിക്കുന്നതിന്റെ ഓഡിയോ പുറത്തുവിട്ടതിനു പിന്നാലെ താന്‍ വീഡിയോ പുറത്തുവിടുമെന്ന് ഷാജ് പറഞ്ഞിരുന്നു. ഈ വീഡിയോ ഫോണില്‍നിന്ന് നഷ്ടപ്പെട്ടതിനാല്‍ അതു തിരിച്ചെടുക്കാനായാണ് ചെന്നൈയിലേക്ക് പോയതെന്നാണ് ഷാജ് വ്യക്തമാക്കിയത്.