ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര മാറ്റിവയ്ക്കേണ്ടിവരുമെന്ന കേന്ദ്ര മുന്നറിയിപ്പിനെതിരെ ലോക്സഭയില്‍ പ്രതിപക്ഷം.ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മോദി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചിരുന്നോ എന്ന് കോണ്‍ഗ്രസ് എംപി അധിര്‍ രഞ്ജന്‍ ചൗധരി ചോദിച്ചു.
രാഹുലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ജോഡോ യാത്ര ആരോഗ്യമന്ത്രിക്ക് ഇഷ്ടപെടുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
പെട്ടെന്ന് ഭാരത് ജോഡോ യാത്രയിലേക്ക് ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധ എത്തിയതിന്റെ കാരണമെന്താണെന്നും രാജ്യത്ത് നടക്കുന്ന മറ്റ് പരിപാടികള്‍ക്കൊന്നും നിയന്ത്രണം ബാധകമല്ലേ എന്നും കാര്‍ത്തി ചിദംബരം ചോദിച്ചു
ലോകത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഭാരത് ജോഡോ യാത്ര മാറ്റിവയ്ക്കേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാന്ണ്ഡവ്യ രാഹുല്‍ ഗാന്ധിക്ക് കത്തയച്ച സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം