ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗുജറാത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കവുമായി ബിജെപി.
ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് പഠിക്കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ അധ്യക്ഷതയില്‍ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് ഗുജറാത്ത് ആഭ്യന്തര മന്ത്രി ഹര്‍ഷ് സംഗ്വി പറഞ്ഞു.
സംസ്ഥാന മന്ത്രിസഭ യോഗത്തില്‍ സമിതി രൂപീകരണത്തിന് അംഗീകാരം നല്കി. സംസ്ഥാനത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിനായി മന്ത്രിസഭ യോഗത്തില്‍ ചരിത്രപരമായ തീരുമാനം എടുത്തു എന്നാണ് സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ പ്രഖ്യാപനം. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്ന് നേരത്തെ ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് സര്‍ക്കാരുകള്‍ അറിയിച്ചിരുന്നു.