MORE

    ഗുജറാത്തില്‍ ആപ്പും ഒവൈസിയും ‘ആപ്പ്’ ഒരുക്കും; വോട്ടുകള്‍ വിഭജിക്കും, പ്രതീക്ഷ ബിജെപിക്ക്

    Date:

    അഹമ്മദാബാദ്: ബി ജെ പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പേരാടുന്ന ഗുജറാത്തിന്റെ മണ്ണിലേക്കാണ് ഇത്തവണ ആം ആദ്മികൂടി കളം പിടിക്കാന്‍ എത്തുന്നത്.

    ന്യൂനപക്ഷ സമൂഹത്തിന് സ്വാധീനമുള്ള മേഖലയില്‍ അസദുദ്ദീന്‍ ഒവൈസിയുടെ എ ഐ എം ഐ എമ്മും ഇത്തവണ മത്സരത്തിനിറങ്ങിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ഭൂരിപക്ഷം മണ്ഡലങ്ങളിലും ത്രികോണം മത്സരത്തിനാണ് കളം ഒരുങ്ങിയിരിക്കുന്നത്. ചില സീറ്റുകളിലേക്കെങ്കിലും അത് ചതുഷ്കോണ മത്സരത്തിനും കളം ഒരുക്കുന്നു. ആം ആദ്മിയുടേയും എ ഐ എം ഐ എമ്മിന്റേയും കടന്നു വരവ് കോണ്‍ഗ്രസിന് ലഭിക്കേണ്ട വോട്ടുകളെ പിളര്‍ത്തുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഇതിന് ഏറ്റവും വലിയ ഉദാഹരണമായിട്ടാണ് ഡാനിലിംഡ മണ്ഡലത്തെ ഉയര്‍ത്തിക്കാട്ടുന്നത്.

    2008 ല്‍ രൂപീകരിച്ച അഹമ്മദാബാദ് നഗരത്തിലെ സംവരണ പട്ടികജാതി മണ്ഡലമായ ഡാനിലിംഡയാണ് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന സീറ്റ്. ഇവിടെ 2012-ല്‍ 14,000-ത്തിലധികം വോട്ടുകള്‍ക്കും 2017-ല്‍ 32,000 വോട്ടുകള്‍ക്കുമാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ശൈലേഷ് പര്‍മര്‍ വിജയിച്ചത്. ഇത്തവണ പാര്‍മര്‍ മൂന്നാം തവണയും മത്സരിക്കുന്നു.

    മണ്ഡലത്തില്‍ ഇത്തവണ ബി ജെ പക്ക് പുറമെ, ആം ആദ്മി പാര്‍ട്ടി (എ എ പി), ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുല്‍ മുസ്‌ലിമീന്‍ (എ ഐ എം ഐ എം) എന്നിവരും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. ആം ആദ്മിയും എ ഐ എം ഐ എമ്മും കോണ്‍ഗ്രസ് വോട്ടുകള്‍ പിളര്‍ത്തുമെന്നും അതിലൂടെ തങ്ങള്‍ക്ക് വിജയിക്കാമെന്നുമാണ് ബി ജെ പി പ്രതീക്ഷിക്കുന്നത്.

    എ ഐ എം ഐ എം നഗരത്തില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന കൗശിക പാര്‍മര്‍ എന്ന ദളിത് സ്ഥാനാര്‍ത്ഥിയെയും എ എപി ഗുജറാത്ത് ഇലക്‌ട്രിസിറ്റി ബോര്‍ഡിലെ (ജി ഇ ബി) റിട്ടയേര്‍ഡ് എഞ്ചിനീയര്‍ ദിനേശ് കപാഡിയയെയുമാണ് നിര്‍ത്തിയിരിക്കുന്നത്. അതേസമയം നവംബര്‍ 12-ന് എ ഐ എം ഐ എം തലവന്‍ അസദുദ്ദീന്‍ ഒവൈസി ഇവിടെ പ്രചരണത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അത് ഒഴിവാക്കിയത് ശ്രദ്ധേയമാണ്.

    ഒവൈസി എത്താതായതോടെ കൗശികയുടെ പൊതു റാലിയില്‍ നിരവധി സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുതായി കാണപ്പെടുകയും കണ്ടു നവംബര്‍ 20-ന് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് കൗശിക പ്രചാരണ ഷെഡ്യൂളില്‍ നിന്ന് ഒരു ഇടവേള എടുക്കാന്‍ നിര്‍ബന്ധിതയായി. നവംബര്‍ 23-ന് ഡിസ്ചാര്‍ജ് ചെയ്ത അവര്‍ ഇതുവരെ പ്രചാരണം പുനരാരംഭിച്ചിട്ടില്ല.

    അതിനിടെ, നരേഷ് വ്യാസിനെ സ്ഥാനാര്‍ത്ഥിയാക്കിയ ബി ജെ പിക്ക് പാര്‍ട്ടിയുടെ താല്‍ക്കാലിക തിരഞ്ഞെടുപ്പ് ഓഫീസായ “മധ്യസ്ഥ കാര്യാലയ” അടച്ചുപൂട്ടേണ്ടിവരികയും ചെയ്തിരുന്നു. ഒരു പോളിംഗ് സ്റ്റേഷന്റെ 200 മീറ്റര്‍ അകലെയാവണം തിരഞ്ഞെടുപ്പ് ഓഫീസ് സ്ഥാപിക്കേണ്ടതെന്ന മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വാക്കാല്‍ അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു ബി ജെ പിക്ക് ഓഫീസ് അടച്ച്‌ പൂട്ടേണ്ടി വന്നത്.

    “ഓഫീസ് അടച്ചുപൂട്ടാന്‍ ഞങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല, ഇത് തെറ്റാണെന്ന് ഞങ്ങള്‍ക്ക് തോന്നിയതിനാല്‍ ഞങ്ങള്‍ ഞങ്ങളുടെ ഇഷ്ടപ്രകാരമാണ് ചെയ്തത്… ഓഫീസ് സ്ഥാപിക്കുമ്ബോള്‍ ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് എനിക്കറിയാമായിരുന്നു, ഞാന്‍ ഇക്കാര്യം ബി ജെ പി പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. എന്നാല്‍ ബിജെപി പ്രവര്‍ത്തകരെ അതൃപ്തിപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിച്ചില്ല അതിനാല്‍ അവര്‍ ഓഫീസ് സജ്ജീകരണവുമായി മുന്നോട്ട് പോവുകയായിരുന്നു” സ്ഥാനാര്‍ത്ഥ വ്യാസ് പറഞ്ഞു.

    മണ്ഡലത്തിലെ 2.60 ലക്ഷം വോട്ടര്‍മാരില്‍ ഒരു ലക്ഷത്തോളം മുസ്‌ലിം വോട്ടര്‍മാരും 90,000 ദലിതരുമുള്ള ഒരു മുസ്ലീം, ദളിത് ആധിപത്യ മണ്ഡലമാണ് ഡാനിലിംദ. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും 67-68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ രണ്ട് തെരഞ്ഞെടുപ്പുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് 60,000 വോട്ടുകള്‍ നേടാനായിട്ടില്ല. എന്നാല്‍ ഇത്തവണ കോണ്‍ഗ്രസ് വോട്ടുകള്‍ എ ഐ എം ഐ എമ്മും ആപ്പും പിളര്‍ത്തിയാല്‍ ബി ജെ പി വിജയം പ്രതീക്ഷിക്കുന്നു.

    മറുവശത്ത്, അസംബ്ലി തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നതിനു പുറമേ, 2021 ലെ തദ്ദേശ തെരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ തങ്ങളുടെ ശക്തികോണ്‍ഗ്രസ് തെളിയിച്ചു. ഡാനിലിംഡയിലെ നാല് വാര്‍ഡുകളിലും വിജയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എട്ടും 2017ല്‍ ആറും സ്ഥാനാര്‍ഥികള്‍ മത്സരിച്ചിരുന്നു, രണ്ടു തവണയും രണ്ടുപേരൊഴികെ ബാക്കിയെല്ലാവര്‍ക്കും കെട്ടിവച്ച തുക നഷ്ടമായി.

    ഇത്തവണ തെരഞ്ഞെടുപ്പില്‍ 12 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....