MORE

    ഗാന്ധിചിത്രം തകര്‍ത്ത കേസ്: നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

    Date:

    കല്‍പറ്റ: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ നടന്ന എസ്.എഫ്.ഐ ആക്രമണത്തിനു പിന്നാലെ ഗാന്ധിചിത്രം തകര്‍ത്ത സംഭവത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റിലായി.

    രാഹുല്‍ ഗാന്ധിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് അടക്കം നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം തകര്‍ത്തത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നാണ് പൊലീസ് പറയുന്നത്.

    രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫിസിലെ പേഴ്‌സണല്‍ അസിസ്റ്റന്റ് രതീഷ് കുമാര്‍, ഓഫിസ് സ്റ്റാഫ് രാഹുല്‍ എസ്. രവി, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നൗഷാദ്, മുജീബ് എന്നിവരെയാണ് മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിനായി ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഹാജരാകാനായി ഇവര്‍ക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്നു രാവിലെ കല്‍പറ്റ പൊലീസ് സ്റ്റേഷനില്‍ അഞ്ചുപേരും ഹാജരായത്.

    കോണ്‍ഗ്രസ് പ്രവര്‍ത്തകനായ രതീഷ് കേസിലെ സാക്ഷിയാണെന്നാണ് പൊലീസ് പറയുന്നത്. നോട്ടീസ് ലഭിച്ച അഞ്ചു പേരില്‍ ഇയാള്‍ ഒഴികെ നാലു പേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവര്‍ക്കെതിരെ ഐ.പി.സി 427, 153 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

    കഴിഞ്ഞ ദിവസങ്ങളില്‍ പ്രവര്‍ത്തകരെ കള്ളക്കേസ് ചുമത്തി ചോദ്യംചെയ്യാന്‍ വിളിച്ചെന്ന് ആരോപിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധമാണ് നടന്നത്. ഇന്നലെ രാത്രി ടി. സിദ്ദിഖ് എം.എല്‍.എയുടെ നേതൃത്വത്തില്‍ പൊലീസ് സ്റ്റേഷനിലെത്തി പ്രവര്‍ത്തകര്‍ വലിയ പ്രതിഷേധം രേഖപ്പെടുത്തി. നേരത്തെ, ചോദ്യംചെയ്യാന്‍ പൊലീസ് വിളിപ്പിച്ച ജോര്‍ജ് എന്ന പ്രവര്‍ത്തകനെ സ്റ്റേഷനില്‍നിന്ന് ഇറക്കിക്കൊണ്ടുപോകുകയും ചെയ്തിരുന്നു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....