തിരുവനന്തപുരം : ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കം 11 ഓര്‍ഡിനന്‍സുകള്‍ അസാധുവായതുകൊണ്ട് സംസ്ഥാനത്ത് ഭരണ സ്തംഭനാവസ്ഥയില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.
ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാത്ത സമീപനം സ്വീകരിച്ച ഗവര്‍ണറോട് ഏറ്റുമുട്ടല്‍ സമീപനം സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കും. ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതതെന്നും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ വ്യക്തമാക്കി.
കോഴിക്കോട് മേയര്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തതിനെ കുറിച്ച് ജില്ലാ കമ്മിറ്റി പരിശോധിക്കുമെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു. സംസ്ഥാന പാര്‍ട്ടിയും ആവശ്യമായ നിര്‍ദേശവും ഇടപെടലും നടത്തുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.