മലപ്പുറം: ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച സംഭവത്തില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.
ബാലഗോപാല്‍ രാജിവെച്ച് പോകേണ്ടി വരുമെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്.
ബാലഗോപാലിനെ എത്രയും വേഗം രാജിവെപ്പിക്കുന്നതാണ് പിണറായി വിജയന് നല്ലത്. അല്ലെങ്കില്‍ ഭാവിയില്‍ സര്‍ക്കാരിന് വലിയ തിരിച്ചടിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഗവര്‍ണര്‍ എടുക്കുന്ന ഓരോ തീരുമാനവും നിയമപരമാണ്. മന്ത്രി ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണ്. ഗവര്‍ണര്‍ക്കെതിരെ തെരുവില്‍ പ്രതിഷേധിക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാന്‍ കഴിയാത്തതുകൊണ്ടാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
യു.പി പരാമര്‍ശത്തിലൂടെ ധനമന്ത്രി കെ എന്‍ ബാലഗോപാലിലുള്ള പ്രീതി നഷ്ടമായെന്നും മന്ത്രിയെ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്. 18ന് കേരള സര്‍വകലാശാലയില്‍ നടന്ന പരിപാടിയില്‍ നടത്തിയ പ്രസംഗമാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചത്. ഗവര്‍ണറുടെ പ്രതിച്ഛായ തകര്‍ക്കാനും ഗവര്‍ണറുടെ ഓഫീസിന്‍റെ അന്തസ്സ് തകര്‍ക്കാനുമാണ് ബാലഗോപാല്‍ ശ്രമിച്ചതെന്നും കത്തില്‍ പറയുന്നു. ബാലഗോപാല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും കത്തില്‍ ആരോപിക്കുന്നു.