MORE

    ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് രാഷ്ട്രപതിക്ക് പരാതി നല്‍കി

    Date:

    തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എല്‍ഡിഎഫ് രാഷ്ട്രപതിക്ക് പരാതി നല്‍കി. ഭരണഘടനാ തത്വങ്ങള്‍ പാലിക്കാന്‍ ഗവര്‍ണറെ ഉപദേശിക്കണമെന്ന് ബിനോയ് വിശ്വം എംപി രാഷ്ട്രപതിയോട് ആവശ്യപ്പെട്ടു.

    സി.പി.എം, എല്‍.ഡി.എഫ് നേതാക്കള്‍ ഗവര്‍ണറെ വിമര്‍ശിക്കുന്നത് തുടരുന്നതിനിടെ ബി.ജെ.പി നേതാക്കള്‍ ഗവര്‍ണര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി.

    ഇന്നലെ ഗവര്‍ണറുടെ വാര്‍ത്താസമ്മേളനത്തിന് ശേഷം അദ്ദേഹത്തിനെതിരെ വിമര്‍ശനം ശക്തമാക്കിയ എല്‍.ഡി.എഫ് നേതാക്കള്‍ രണ്ടാം ദിവസവും അത് തുടരുകയാണ്. ഗവര്‍ണര്‍ക്കെതിരായ എല്ലാ സാധ്യതകളും തേടുന്നതിന്‍റെ ഭാഗമായാണ് ബിനോയ് വിശ്വം രാഷ്ട്രപതിയുടെ ഇടപെടല്‍ തേടുന്നത്. ഭരണഘടനാ തത്വങ്ങള്‍ പാലിക്കാന്‍ ഗവര്‍ണറെ ഉപദേശിക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം രാഷ്ട്രപതിക്ക് കത്തയച്ചു.

    അസാധാരണ പത്രസമ്മേളനം വിളിച്ച്‌ മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പാര്‍ട്ടിയെയും വിമര്‍ശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രംഗത്തെത്തി. ആര്‍.എസ്.എസിന്‍റെ സ്വയംസേവകനായി പ്രവര്‍ത്തിക്കാതെ ഗവര്‍ണര്‍ ഗവര്‍ണറായി പ്രവര്‍ത്തിക്കണമെന്ന് എം.വി ഗോവിന്ദന്‍ വിമര്‍ശിച്ചു. ഗവര്‍ണര്‍ കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും പ്രതിനിധിയായി പ്രവര്‍ത്തിക്കരുതെന്നും ഭരണഘടനാപരമായ കാര്യങ്ങള്‍ നടപ്പാക്കണമെന്നും ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണറെ ഉപയോഗിച്ച്‌ ആര്‍എസ്‌എസ് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് മന്ത്രി എം ബി രാജേഷ് ആരോപിച്ചു. ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടികള്‍ വലിയ ഭരണഘടനാ പ്രശ്നം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....