തിരുവനന്തപുരം: എ.ഐ.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന് പരസ്യ പിന്തുണ പ്രഖ്യാപിച്ചതില്‍ ശശി തരൂരിന് അതൃപ്തി.
മുതിര്‍ന്നവരുടെ പിന്തുണ പ്രതീക്ഷിക്കുന്നില്ലെന്നും യുവാക്കളിലാണ് പ്രതീക്ഷയെന്നും തരൂര്‍ കേരള പര്യടനത്തില്‍ പറഞ്ഞു. അതേസമയം, പിസിസി പ്രസിഡന്റുമാര്‍ പരസ്യനിലപാട് സ്വീകരിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ വരുന്നതിനു മുമ്ബാണ് സുധാകരന്റെ പ്രസ്താവനയെന്ന് കെ.പി.സി.സി വിശദീകരിച്ചു.
വോട്ട് ഉറപ്പിക്കാന്‍ തരൂര്‍ കേരളത്തിലെത്തുമ്ബോഴാണ് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍ കൂട്ടത്തോടെ ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. തരൂരിന് മനഃസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത കെപിസിസി പ്രസിഡന്റിന്റെ നിലപാട് മാറ്റമാണ് വലിയ വിവാദമായത്. ഹൈക്കമാന്‍ഡിന്റെ ഇടപെടലാണ് ഇതിന് പിന്നിലെന്നാണ് തരൂരിനെ പിന്തുണയ്ക്കുന്നവര്‍ കരുതുന്നത്. ഔദ്യോഗിക സ്ഥാനാര്‍ത്ഥി ഇല്ലെന്ന് എഐസിസി പറയുമ്ബോഴും പാര്‍ട്ടി ദേശീയ നേതൃത്വം ഖാര്‍ഗെയ്ക്കായി സമ്മര്‍ദ്ദം ചെലുത്തുന്നുവെന്നാണ് കരുതപ്പെടുന്നത്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷന്്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുള്ള സുധാകരന്റെ പരസ്യ നിലപാടില്‍ ശശി തരൂരിന് അതൃപ്തിയുണ്ട്.
മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് മുമ്ബാണ് കെ സുധാകരന് പ്രസ്താവന ഇറക്കിയതെന്ന് കെ.പി.സി.സി പറയുന്നു. മാര്‍ഗനിര്‍ദേശങ്ങളുടെ പശ്ചാത്തലത്തില്‍ സുധാകരന് നിഷ്പക്ഷ സമീപനമാണെന്ന് തിരുത്തിപ്പറയേണ്ടേ എന്ന് തരൂരിനെ അനുകൂലിക്കുന്നവരും ചോദിക്കുന്നു.