കോഴിക്കോട് : ക്ഷേത്രങ്ങളില്‍ മോഷണം പതിവാക്കിയ പതിനേഴുകാരന് പിടിയില്‍. തടമ്ബാട്ടുതാഴം സ്വദേശിയാണ് ടൗണ്‍ പോലീസിന്റെ പിടിയിലായത്.
മെഡിക്കല്‍ കോളേജ്, ചേവായൂര്‍, എലത്തൂര്‍ എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളില്‍ കളവുനടത്തിയിട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞു.
എലത്തൂരില്‍നിന്ന് ഒരു സ്കൂട്ടറും മോഷ്ടിച്ചിട്ടുണ്ട്. ഒപ്പം സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കള്‍ കൂടിയുണ്ടെന്നും ഇവരെപ്പറ്റിയും അന്വേഷണം തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. പ്രതിയെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കി.