ഗുരുഗ്രാം: ക്ലാസില്‍ ചെല്ലാതിരുന്നതിന് അദ്ധ്യാപകര്‍ അടിക്കുമെന്ന് പേടിച്ച് എട്ടാം ക്ലാസുകാരൻ സ്കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു.
കൈകാലുകള്‍ ഒടിഞ്ഞ് തലയ്ക്കും പരിക്കേറ്റ് ചികിത്സയിലാണ് 13കാരൻ. ഗുരുഗ്രാമിലെ പല്വാലില് സെപ്റ്റംബര്‍ പകുതിയോടെയാണ് സംഭവം. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ സ്കൂള്‍ പ്രിൻസിപ്പല്‍, അദ്ധ്യാപകര്‍, കായികാധ്യാപകൻ എന്നിവര്‍ക്കെതിരെ ശനിയാഴ്ച പൊലീസ് കേസെടുത്തു.
സെപ്റ്റംബര്‍ 14 മുതല്‍ 17 വരെ കുട്ടി സ്കൂളില്‍ എത്തിയിരുന്നില്ല. ടൈഫോയിഡ് സ്ഥിരീകരിച്ചതിനാല്‍ കുട്ടി അവധിയില്‍ ആയിരുന്നു. സെപ്റ്റംബര്‍ 18ന് സ്കൂളില്‍ തിരിച്ചെത്തിയ കുട്ടി, അസുഖമായിരുന്നുവെന്ന് പറഞ്ഞത് അവിശ്വസിച്ച് ക്ലാസ് ടീച്ചര്‍ കുട്ടി കള്ളം പറയുകയാണെന്ന് ആരോപിച്ചു. കായികാധ്യാപകന്റെ മുന്നില്‍ എത്തിക്കുകയും അയാള്‍ കുട്ടിയെമര്ദ്ദിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.
മര്‍ദ്ദനത്തിന് ഇതേ സ്കൂളില്‍ പഠിക്കുന്ന ഒമ്ബതുവയസ്സുകാരിയായ സഹോദരി സാക്ഷിയാണ്. മര്‍ദ്ദിച്ചതോടെയാണ് മകൻ കെട്ടിടത്തില്‍ നിന്ന് ചാടിയതെന്നും പിതാവ് പറയുന്നു.