റായ്പൂര്‍: ക്രിസ്ത്യാനികള്‍ക്കെതിരേ ചത്തിസ്ഗഡിലെ 20 ഓളം ഗ്രാമങ്ങളില്‍ ഹിന്തുത്വ സംഘടനകളുടെ വ്യാപക ആക്രമണം.
വീടുകള്‍ക്കും ചര്‍ച്ചുകള്‍ക്കും നേരെയും ആക്രമണമുണ്ടായി. സ്വത്തുവകകളും ആക്രമിക്കപ്പെട്ടു. സംഭവത്തില്‍ 600 ഓളം പേര്‍ ഭവനരഹിതരാവുകയുംചെയ്തു.
നാരായണ്‍പൂര്‍, കൊണ്ടഗവോണ്‍ ജില്ലകളിലെ 20 ഓളം ഗ്രാമങ്ങളില്‍ വ്യത്യസ്ത സമയങ്ങളിലായി കഴിഞ്ഞ ദിവസങ്ങള്‍ക്കുള്ളിലാണ് സംഭവം നടന്നത്. തിരിച്ചു ഹിന്ദുമതത്തിലേക്ക് തന്നെ മതപരിവര്‍ത്തനം നടത്തണമെന്നാവശ്യപ്പെട്ട് മുളവടികള്‍ ഉപയോഗിച്ചായിരുന്നു മര്‍ദനം. നിരവധി പേര്‍ക്ക് പരുക്കേറ്റു. പലരും മര്‍ദനം പേടിച്ച് വനത്തിനുള്ളിലേക്ക് ഓടിപ്പോവുകയോ പൊലിസ് സ്റ്റേഷനുകളില്‍ അഭയം പ്രാപിക്കുകയോ ചെയ്തു.
തണുപ്പ് സഹിച്ച് ചെറിയ കുട്ടികളും സ്ത്രീകളും തുറസ്സായ സ്ഥലങ്ങളില്‍ കഴിയുകയാണെന്നും ഇവര്‍ക്ക് മതിയായ ഭക്ഷണമോ വസ്ത്രങ്ങളോ ഇല്ലെന്നും ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു. പൊലിസില്‍ പരാതിപ്പെട്ടപ്പോള്‍ സ്വയം രക്ഷപ്പെടാന്‍ ശ്രമിക്കാനാണ് നിര്‍ദേശം ലഭിച്ചതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സംഭവത്തെ ഇന്റര്‍ നാഷനല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍ (ഐ.സി.സി) അപലപിച്ചു. 2014ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇന്ത്യയില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രമണം റോക്കറ്റ് വേഗതയിലാണ് ഉയര്‍ന്നതെന്ന് ഐ.സി.സി പ്രസിഡന്റ് ജെഫ് കിങ് പറഞ്ഞു. എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളായിരിക്കണമെന്നതാണ് ഹിന്ദുത്വവാദികളുടെ ആവശ്യം. ഇതിനുവേണ്ടിയുള്ള ഹിന്ദുത്വവാദികളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ ക്രിസ്ത്യന്‍, മുസ്ലിം ന്യൂനപക്ഷങ്ങളുടെ അവസ്ഥ പരിതാപകരമാക്കിയിട്ടുണ്ടെന്നും ജെഫ് കിങ് പറഞ്ഞു.