ഡല്‍ഹി: ക്രാഷ് ടെസ്റ്റിനെ അടിസ്ഥാനമാക്കി ഇന്ത്യയിലെ വാഹനങ്ങള്‍ക്ക് ‘സ്റ്റാര്‍ റേറ്റിംഗ്’ നല്‍കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി.
ഭാരത് എന്‍.സി.എ.പി അവതരിപ്പിക്കുന്നതിനുള്ള കരട് ജിഎസ്ആര് വിജ്ഞാപനം അംഗീകരിച്ചു. ഇന്ത്യന്‍ വാഹനങ്ങളുടെ കയറ്റുമതി യോഗ്യത വര്‍ധിപ്പിക്കാന്‍ തീരുമാനം സഹായിക്കുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രി അഭിപ്രായപ്പെട്ടു.
ഭാരത് ന്യൂ കാര്‍ അസസ്മെന്റ് പ്രോഗ്രാം ഒരു ഉപഭോക്തൃ കേന്ദ്രീകൃത പ്ലാറ്റ്ഫോമായി പ്രവര്‍ത്തിക്കും. സ്റ്റാര്‍ റേറ്റിംഗിനെ അടിസ്ഥാനമാക്കി സുരക്ഷിതമായ കാറുകള്‍ തെരഞ്ഞെടുക്കാന്‍ കഴിയും. ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്കിടയില്‍ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കും. കാറുകളുടെ ഘടനാപരവും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് ഇതിലൂടെ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.