ജക്കാര്‍ത്ത : മ്യാന്മറിലെ അഭയാര്‍ത്ഥി ക്യാമ്ബുകളില്‍ നിന്ന് ശരിയായ രേഖകള്‍ ഇല്ലാതെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ 112 രോഹിങ്ക്യന്‍ യുവാക്കളെ പോലീസ് പിടികൂടി.
കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് തടവ് ശിക്ഷ വിധിച്ചു. തെക്കുകിഴക്കന്‍ ടൗണ്‍ഷിപ്പായ ബൊഗാലെയില് വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ 12 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്. 35 പേരെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിക്കുകയും 13 വയസ്സിന് താഴെയുള്ള കുട്ടികളെ 20 വയസ്സ് തികയുന്നതുവരെ തടങ്കലില്‍ പാര്‍പ്പിച്ച് “ട്രെയിനിംഗ് സ്കൂളിലേക്ക്” അയക്കാനും നിര്‍ദേശിച്ചിട്ടുണ്ട് .
ബംഗാളികളാണെന്ന് പറഞ്ഞാണ് മ്യാന് മാറില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചത്. യുഎന്‍എച്ച്സിആര്‍ (യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി) റിപ്പോര്‍ട്ട് പ്രകാരം മ്യാന്മര് ആസ്ഥാനമായുള്ള അഭയാര്‍ത്ഥി ക്യാമ്ബുകളില്‍ നിന്ന് 2000-ലധികം രോഹിങ്ക്യകള്‍ പലായനം ചെയ്യാന്‍ ശ്രമിച്ചു. മ്യാന്മറിന്റെ 1982 ലെ പൗരത്വ നിയമത്തിന് കീഴില്‍ അവര്‍ക്ക് നിയമപരമായി അംഗീകാരമില്ല. അടിസ്ഥാന സേവനങ്ങളിലും, സഞ്ചാര സ്വാതന്ത്ര്യത്തിലും ഇവര്‍ക്ക് പരിമിതികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.