ന്യൂഡല്‍ഹി: ചൈന, യുഎസ്, ജപ്പാന്‍ എന്നിവിടങ്ങളുള്‍പ്പെടെ കോവിഡ് -19 വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ രാജ്യത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യവുമായി എംപിമാര്‍.
രോഗം രൂക്ഷമായ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്നാണ് പ്രധാന ആവശ്യം.
അതേസമയം, രാജ്യത്ത് കോവിഡ് -19 ന്‍റെ വ്യാപനവും പ്രതിരോധ നടപടികളും വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്‍റെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. നിലവിലെ സാഹചര്യത്തില്‍, പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനും ജനിതക സീക്വന്‍സിംഗിനായി സാമ്ബിളുകള്‍ അയയ്ക്കാനും കോവിഡ് വകഭേദങ്ങള്‍ തിരിച്ചറിയാനും ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൂടാതെ, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 112 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. തിങ്കളാഴ്ച 181 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 3,490 പേര്‍ ചികിത്സയിലുണ്ട്. രണ്ടെണ്ണം കേരളത്തിലും ഒരെണ്ണം മഹാരാഷ്ട്രയിലുമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ 5,30,677 ആയി.