MORE

    കോവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ചെന്ന കേസ്; വി ഡി സതീശന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ കുറ്റവിമുക്തരാക്കി

    Date:

    സംസ്ഥാന സര്‍ക്കാരിന്റെ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച്‌ പ്രതിഷേധത്തില്‍ പങ്കെടുത്തെന്ന കേസില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെ കുറ്റവിമുക്തരാക്കി.

    നിയമവിരുദ്ധമായി സംഘം ചേര്‍ന്നെന്ന കേസിലാണ് വി ഡി സതീശൻ, ഹൈബി ഈഡൻ എം പി അടക്കമുള്ള എട്ട് കോണ്‍ഗ്രസ് നേതാക്കളെ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതി വെറുതെവിട്ടത്.ആരോപണങ്ങള്‍ തെളിയിക്കുന്ന തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു

    പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഹൈബി ഈഡനും പുറമെ എംഎല്‍എമാരായ ടിജെ വിനോദ്, അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, കോണ്‍ഗ്രസ് നേതാക്കളായ വി പി സജീന്ദ്രന്‍, ടോണി ചമ്മണി എന്നിവര്‍ക്കെതിരെയായിരുന്നു കേസ്. കോവിഡുമായി ബന്ധപ്പെട്ട് 2020 ല്‍ പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവുകളും ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങളും ലംഘിച്ചെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പരാതി. ആരോപണങ്ങള്‍ തെളിയിക്കുന്ന തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് നൈന കെ വി നേതാക്കളെ വെറുതെ വിട്ടത്.ലോക്സഭയില്‍ രാഹുലെത്തി; ആവേശത്തില്‍ ‘ഇന്ത്യ’ആരോഗ്യവകുപ്പിന്റെ സര്‍ക്കാര്‍ ഉത്തരവുകളും മാര്‍ഗനിര്‍ദേശങ്ങളും ലംഘിച്ചാണ് ഇവര്‍ സമരം നടത്തിയതെന്ന് ആരോപണമുയര്‍ന്നിരുന്നു

    കോവിഡ് സാഹചര്യത്തില്‍ പ്രവാസികളെ കേരളത്തിലേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എറണാകുളം മേനക ബസ് സ്റ്റോപ്പിന് സമീപം ഒത്തുകൂടിയെന്നായിരുന്നു കേസ്. പൊതുയോഗവും അനാവശ്യ യാത്രകളും പൊതുപരിപാടികളും തടയുന്ന ആരോഗ്യവകുപ്പിന്റെ ഉത്തരവുകളും മാര്‍ഗനിര്‍ദേശങ്ങളും ലംഘിച്ചാണ് ഇവര്‍ സമരം നടത്തിയതെന്ന് ആരോപണമുയര്‍ന്നിരുന്നു.

    സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിനോടുള്ള അനുസരണക്കേട്, ജീവന് അപകടകരമായ രോഗബാധ പടരാന്‍ സാധ്യതയുള്ള അശ്രദ്ധ, ക്വാറന്റൈന്‍ നിയമത്തോടുള്ള അനുസരണക്കേട്, പൊതു ക്രമസമാധാനത്തിന്റെ ഗുരുതരമായ ലംഘനം, 2020ലെ കേരള എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനന്‍സിന്റെ സെക്ഷന്‍ 5 എന്നീ വകുപ്പുകള്‍ പ്രകാരമാണ് നേതാക്കള്‍ക്കെതിരെ കേസെടുത്തത്.

    എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധം അടിച്ചമര്‍ത്താന്‍ കള്ളക്കേസ് രജിസ്റ്റര്‍ ചെയ്‌തെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ വാദം. പ്രതികള്‍ ചെയ്തതായി ആരോപിക്കപ്പെടുന്ന പ്രത്യേക പ്രവൃത്തികളൊന്നും പ്രോസിക്യൂഷന്‍ രേഖകളില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും തെളിവുകളൊന്നും ഹാജരാക്കിയിട്ടില്ലെന്നും കോടതി ചൂണ്ടികാട്ടി.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....