കോയമ്ബത്തൂര്‍: കോയമ്ബത്തൂരില്‍ ഓടുന്ന കാറിനുള്ളിലുണ്ടായ സ്‌ഫോടനത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് മുന്നിലുണ്ടായ കാര്‍ സ്‌ഫോടനത്തിലാണ് യുവാവ് മരിച്ചത്.
കാറിനുള്ളിലുണ്ടായിരുന്ന എല്‍ പി ജി സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഉക്കടം ജി എം നഗറില്‍ താമസിക്കുന്ന എന്‍ജിനിയറിംഗ് ബിരുദധാരിയായ ജമേഷ മുബിന്‍ ( 25 ) ആണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
യുവാവിന്റെ മരണം ചാവേറാക്രമണമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഇപ്പോള്‍ മരിച്ച യുവാവിനെ 2019ല്‍ ഐ എസ് ബന്ധം സംശയിച്ച് എന്‍ ഐ എ ചോദ്യം ചെയ്തിരുന്നു. സ്‌ഫോടനത്തിന് ശേഷവും പൊലീസ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തി. പരിശോധനയില്‍ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കോട്ടായി ഈശ്വരന്‍ ക്ഷേത്രത്തിന് സമീപത്തെ കടകളെല്ലാം അടച്ചിട്ടിരിക്കുകയാണ്.