ഭോപ്പാല്‍: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കു മത്സരിക്കുന്ന ദിഗ്വിജയ് സിംഗിനെ നിര്‍ദേശിക്കുന്നത് മധ്യപ്രദേശില്‍ നിന്നുള്ള 12 കോണ്‍ഗ്രസ് എംഎല്‍എമാര്‍.
സിംഗ് ഇന്നു പത്രിക സമര്‍പ്പിക്കും.
ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തിരുന്ന ദിഗ്വിജയ് സിംഗ് ബുധനാഴ്ച രാത്രി ഡല്‍ഹിയിലെത്തിയിരുന്നു. മുന്‍ മധ്യപ്രദേശ് മന്ത്രിമാരായ ഡോ. ഗോവിന്ദ് സിംഗ്, ജിത്തു പട്വാരി, പി.സി. ശര്‍മ, കാന്തിലാല്‍ ഭൂരിയ എന്നിവരടക്കമുള്ള എംഎല്‍എമാരാണ് ദിഗ്വിജയ് സിംഗിനെ നിര്‍ദേശിക്കുന്നത്.