ഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടുംബത്തിന് സ്ഥാനാര്‍ത്ഥികളില്ലെന്ന് വ്യക്തമാക്കി സോണിയ ഗാന്ധി.
അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന എല്ലാവരേയും ഒരു പോലെയാണ് കാണുന്നതെന്ന് സോണിയ ഗാന്ധി അറിയിച്ചു. തന്റെ സന്ദേശം താഴേക്ക് നല്കാന് സോണിയ ഗാന്ധി നിര്‍ദ്ദേശം നല്കി.
അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്ന ശശി തരൂരിനെ സംസ്ഥാന നേതാക്കള്‍ തള്ളി. രാഹുല്‍ അധ്യക്ഷനാകണമെന്നാണ് കെപിസിസിയുടെ ആഗ്രഹം. രാഹുല്‍ അല്ലെങ്കില്‍ നെഹ്റു കുടുംബം അംഗീകരിക്കുന്നവര്‍ക്കേ പിന്തുണ ഉണ്ടാകൂ എന്ന് കെ മുരളീധരന് പറഞ്ഞു. തരൂരിന്റെ മത്സരം ഗൗരവത്തോടെ കാണുന്നില്ലെന്നാണ് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചത്. എ-ഐ ഗ്രൂപ്പുകള്‍ പരാതി ഉന്നയിച്ചതോടെ രാഹുലിനായി പ്രമേയം പാസ്സാക്കാനാണ് കെപിസിസിയുടെ നീക്കം.
അധ്യക്ഷനാകാന്‍ ഇല്ലെന്ന് ജോഡോ യാത്രക്കിടെ തന്നെ രാഹുല്‍ കേരള നേതാക്കളോട് ആവര്‍ത്തിച്ചതാണ്. എങ്കിലും മറ്റ് പല പിസിസികളെന്ന പോലെ കേരളവും ആവശ്യപ്പെടുന്നത് രാഹുലിന്‍്റെ വരവ് തന്നെയാണ്. ദില്ലിയിലെ വരും ദിനങ്ങളിലെ നിര്‍ണ്ണായക ചര്‍ച്ചക്കൊടുവില്‍ രാഹുലിന്‍്റെ എന്‍ട്രി പലരും ഇപ്പോഴും പ്രതീക്ഷിക്കുന്നുമുണ്ട്.