ന്യൂഡല്‍ഹി: തിരുവനന്തപുരം എം.പി ശശി തരൂര്‍ സെപ്റ്റംബര്‍ 30ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.
ഇക്കാര്യം തരൂരിന്റെ പ്രതിനിധി തന്നെ അറിയിച്ചതായി കോണ്‍ഗ്രസ് പാര്‍ട്ടി സെന്‍ട്രല്‍ ഇലക്ഷന്‍ അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രി പറഞ്ഞു.
അതേസമയം, എഐസിസി ട്രഷറര്‍ പവന്‍ ബന്‍സാല്‍ കഴിഞ്ഞ ദിവസം നാമനിര്‍ദ്ദേശ പത്രിക വാങ്ങിയിരുന്നെങ്കിലും മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചു.
സെപ്റ്റംബര്‍ 30 വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 8 ആണ്. അന്നേ ദിവസം വൈകിട്ട് 5 മണിക്ക് സ്ഥാനാര്‍ത്ഥി ചിത്രം തെളിയും. ആവശ്യമായി വന്നാല്‍ ഒക്ടോബര്‍ 17ന് വോട്ടെടുപ്പ് നടക്കും. ഒക്ടോബര്‍ 19ന് തന്നെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി പുതിയ പ്രസിഡന്‍റിനെ പ്രഖ്യാപിക്കും.