കോഴിക്കോട് > കോണ്‍ഗ്രസില്‍ ഗ്രൂപ്പ് വീതം വെപ്പ് മാറി വ്യക്തികളുടെ വീതം വെപ്പാണ് നടക്കുന്നതെന്ന് മുന്‍ കെപിസിസി അധ്യക്ഷനും എംപിയുമായ കെ മുരളീധരന്.
വീതം വെപ്പ് ഉണ്ടായാല്‍ പ്രവര്‍ത്തകര്‍ നിരാശരാകും. കെപിസിസി ഭാരവാഹികളെ നിര്‍ണയിച്ചതില്‍ ഈ പിഴവുണ്ടായി. ചിന്തന്‍ ശിബിരത്തില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ശക്തിപ്പെടുത്തിയതിനുശേഷം മുന്നണി വിപുലീകരിക്കണം. വ്യക്തി താല്‍പ്പര്യം വെച്ച് മുന്നണിയിലേക്ക് വരുന്നവരെ തടയരുത്. ആരെയും മാറ്റി നിര്‍ത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുരളീധരന് രണ്ടാംദിനമായ ഞായറാഴ്ചയാണ് ചിന്തന്‍ ശിവിറില്‍ എത്തിയത്. ഉദ്ഘാടന ദിവസം പങ്കെടുത്തിരുന്നില്ല. മകന്റെ വിവാഹമാണ് കാരണമായി പറഞ്ഞിരുന്നത്. നഗരത്തിന് തൊട്ടുത്ത വെസ്റ്റ്ഹില്‍ രജിസ്റ്റര്‍ ഓഫീസിലായിരുന്നു സെപ്ഷല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം. എന്നിട്ടും മുരളീധരന് എത്താത്തിന് പിന്നില്‍ അതൃപ്തി തന്നെയാണെന്ന് അടുത്തവൃത്തങ്ങള്‍ പറയുന്നു.