ഡല്‍ഹി: കോണ്‍ഗ്രസിന്റെ ദേശിയ പ്രസിഡന്റായി മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ഇന്ന് ചുമതലയേല്‍ക്കും.
എഐസിസി ആസ്ഥാനത്ത് രാവിലെ പത്തരക്ക് താത്കാലിക അധ്യക്ഷ സോണിയ ഗാന്ധിയില്‍ നിന്ന് ഖാര്‍ഗെ അധികാരമേറ്റെടുക്കും. 24 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നെഹ്റു കുടുംബത്തിന് പുറത്തുനിന്നൊരാള്‍ കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായി എത്തുന്നത്.
കോണ്‍ഗ്രസിന്റെ 98ാം പ്രസിഡന്റാണ് ഖാര്‍ഗെ. രാഹുല്‍ ഗാന്ധി, പ്രിയങ്ക വദ്ര ഉള്‍പ്പെടെയുള്ള നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. ചുമതല ഏറ്റെടുത്തതിന് ശേഷം പതിനൊന്നരക്ക് ചേരുന്ന ഗുജറാത്ത് തെരഞ്ഞെടുപ്പ് സമിതി യോഗത്തിന് ഖാര്‍ഗെ നേതൃത്വം നല്‍കും. അധ്യക്ഷനായ ശേഷം ഖാര്‍ഗെ പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക യോഗമായിരിക്കും ഇത്.
കര്‍ണാടകയിലെ ഗുല്‍ബര്‍ഗയില്‍ നിന്നും തുടരെ 10 വര്‍ഷം ജയിച്ച് നിയമസഭയിലെത്തിയതിന്റെ റെക്കോര്‍ഡ് ഖാര്‍ഗെയുടെ പേരിലുണ്ട്. 2014-2019 കാലയളവില്‍ ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ നേതാവും ഖാര്‍ഗെയായിരുന്നു. 2021 മുതല്‍ 2022 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായി. ഇടക്കാലത്ത് റെയില്‍വേ മന്ത്രിയും തൊഴില്‍, തൊഴില്‍ മന്ത്രിയുമായിരുന്നു. 2019ലെ ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മാത്രമാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പരാജയപ്പെട്ടത്.