ദില്ലി: കന്യാകുമാരിയില്‍ നിന്നും ആരംഭിച്ച രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം ഇന്ന് രാവിലെയോടെ ആരംഭിച്ചിരിക്കുകയാണ്.
തമിഴ്നാട്ടിലെ വഴികളിലുടനീളം മികച്ച സ്വീകരണം ലഭിച്ച യാത്ര കേരളത്തിലെത്തുമ്ബോള്‍ കൂടുതല്‍ ആവേശഭരിതമാണ്.കാശ്മീര്‍ വരെ 12 സംസ്ഥാനങ്ങളിലൂടെ അഞ്ച് മാസത്തെ സമയമെടുത്ത് കടന്ന് പോകുന്ന യാത്രയിലൂടെ രാജ്യത്ത് നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. നിലവിലെ സീറ്റുകള്‍ നിലനിര്‍ത്തുക എന്നതിനോടൊപ്പം 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ 207 സീറ്റുകള്‍ എങ്ങനെ തിരിച്ചുപിടിക്കാമെന്ന തന്ത്രവും യാത്രയുടെ ഭാഗമായി പാര്‍ട്ടി രൂപീകരിക്കും.