കോട്ടയം: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെ നഴ്സ് മരിച്ച സംഭവത്തില്‍ രണ്ടുപേര്‍ കൂടി പിടിയില്‍.
സംക്രാന്തിയിലെ ഹോട്ടല്‍ പാര്‍ക്കിന്റെ നടത്തിപ്പ് പങ്കാളിയായിരുന്ന മലപ്പുറം പുത്തനത്താണി മണ്ടായപ്പുറത്ത് വീട്ടില്‍ എം.പി. നൗഷാദ് (47), മാനേജര്‍ മലപ്പുറം കാടാമ്ബുഴ പിലാത്തോടന്‍ വീട്ടില്‍ അബ്ദുല്‍ റയീസ് (21) തുടങ്ങിയവരെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
നേരത്തേ ഹോട്ടല്‍ ഉടമ, മുഖ്യ പാചകക്കാരന് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 29നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്സ് രശ്മി രാജാണ് മരിച്ചത്.