കോട്ടയത്ത് എസ്‌എഫ്‌ഐ കെഎസ്‌യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. രണ്ട് കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റു.
റിസ്വാന്‍, ആല്‍ബി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും കോട്ടയം ബസേലിയോസ് കോളജിലെ മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികളാണ്. സിഎംഎസ് കോളജിനു മുന്നില്‍ വച്ചാണ് സംഭവം.