ചെന്നൈ: അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആദ്യഘട്ട പരിശോധനകള്‍ പൂര്‍ത്തിയായി.
അണുബാധയുണ്ടായോ എന്നാണ് പരിശോധിച്ചത്. സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ക്ഷേമം അന്വേഷിച്ചെത്തുന്നവരോട് അദ്ദേഹം നേരിട്ടു സംസാരിക്കുന്നുണ്ട്.
ഭാര്യ വിനോദിനി, മകന് ബിനീഷ് എന്നിവര്‍ ഒപ്പമുണ്ട്. സംസ്ഥാന കൃഷി മന്ത്രി പി.പ്രസാദ്, ഭക്ഷ്യമന്ത്രി ജി.ആര്.അനില്‍ എന്നിവര്‍ ആശുപത്രിയിലെത്തി. അപ്പോളോയില്‍ പരിശോധനയ്ക്കെത്തിയ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയെയും മന്ത്രിമാര്‍ സന്ദര്‍ശിച്ചു.