ന്യൂഡല്‍ഹി: കോടതി നടപടികളുടെ തത്സമയ സംപ്രേഷണത്തിനായി സുപ്രീംകോടതി സ്വന്തം സംവിധാനം ഒരുക്കുമെന്ന് ചീഫ് ജസ്റ്റീസ് യു.യു.
ലളിത്. സുപ്രീംകോടതി നടപടികളുടെ ലൈവ് സ്ട്രീംമിംഗിന് പകര്‍പ്പവകാശം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് ഇക്കാര്യം അറിയിച്ചത്.
യൂട്യൂബില്‍ ഉള്‍പ്പെടെ സംപ്രേഷണം ചെയ്യപ്പെടാവുന്ന ദൃശ്യങ്ങള്‍ക്ക് പകര്‍പ്പവകാശം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജി പരിഗണിക്കുന്നത് ഒക്ടോബര്‍ 18ലേക്ക് മാറ്റി. ഇന്നു മുതലാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്റെ നടപടികള്‍ ലൈവായി സംപ്രേഷണം ചെയ്യുന്നത്.