കേരള ബ്ലാസ്റ്റേഴ്സ് റിസേര്‍വ്സ് ഇന്ന് കെ പി എല്‍ യോഗ്യത റൗണ്ടില്‍ ഇറങ്ങും. കാസര്‍ഗോഡ് നടക്കുന്ന മത്സരത്തില്‍ സാക്രെഡ് ഹാര്‍ട്സ് തൃശ്ശൂരിനെ ആകും കേരള ബ്ലാസ്റ്റേഴ്സ് റിസേര്‍വ്സ് നേരിടുക.
ആദ്യ മത്സരത്തില്‍ ആലപ്പി ഇലവനെ തോല്‍പ്പിച്ച് ആണ് സേക്രഡ് ഹാര്‍ട്സ് വരുന്നത്. ഡൂറണ്ട് കപ്പിലും അതിനു മുമ്ബ് നെക്സ്റ്റ് ജെന്‍ കപ്പിലും കളിച്ചിട്ടുള്ള ബ്ലാസ്റ്റേഴ്സ് റിസേര്‍വ്സ് ടീം അവരുടെ ഏറ്റവും മികച്ച നിലയിലാണ് ഇപ്പോള്‍ ഉള്ളത്.
അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് ഇന്ന് ഫേവറിറ്റ്സ്. ഡൂറണ്ട് കപ്പില്‍ തിളങ്ങിയ മുഹമ്മദ് ഐമന്, അസ്ഹര്‍, അജ്സല്‍, റോഷന് ജിജി, ഗോള്‍ കീപ്പര്‍ സച്ചിന് സുരേഷ് എന്നിവര്‍ എല്ലാം സ്ക്വാഡില്‍ ഉണ്ട്. ഇന്ന് വൈകിട്ട് 4 മണിക്ക് നടക്കുന്ന മത്സരം സ്പോര്ട്കാസ്റ്റ് ഇന്ത്യയുടെ യൂട്യൂബ് ചാനല്‍ വഴി തത്സമയം കാണാം.