MORE

    ‘കേരളത്തെ സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കുന്നത് മോദി സര്‍ക്കാര്‍’

    Date:

    തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാരാണ് കേരളത്തെ സാമ്ബത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

    സഹകരണ സ്ഥാപനങ്ങളെ അഴിമതി രഹിതമാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ സെക്രട്ടേറിയറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്ത അദ്ദേഹം, കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളെ കഴുത്ത് ഞെരിച്ച്‌ കൊല്ലാന്‍ ശ്രമിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ വാദം ബാലിശമാണെന്ന് പറഞ്ഞു. യു.പി.എ സര്‍ക്കാരിന്റെ 10 വര്‍ഷവുമായി, മോദി സര്‍ക്കാരിന്റെ എട്ട് വര്‍ഷത്തെ സഹായം താരതമ്യം ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു.

    കണക്കുകള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയെ ബിജെപി വെല്ലുവിളിക്കുന്നു. കേന്ദ്രം അനുവദിച്ച ഫണ്ടുകള്‍ ലാപ്സാക്കുകയാണ് സംസ്ഥാനത്തിന്റെ പതിവ്. നരേന്ദ്ര മോദിയാണ് കേരളത്തിന് ഏറ്റവും കൂടുതല്‍ കേന്ദ്ര വിഹിതവും സഹായവും നല്‍കിയത്. കൊവിഡ് കാലത്ത് സംസ്ഥാനത്തെ പട്ടിണിയില്‍ നിന്ന് രക്ഷിച്ചത് കേന്ദ്ര സര്‍ക്കാരാണ്. വെന്‍റിലേറ്ററില്‍ കഴിയുന്ന പിണറായി വിജയന്‍ സര്‍ക്കാരിനെ ഓക്സിജന്‍ നല്‍കി രക്ഷിക്കുന്നത് നരേന്ദ്ര മോദി സര്‍ക്കാരാണ്. കേന്ദ്രം വായ്പാ പരിധി ഉയര്‍ത്തിയത് കൊണ്ട് മാത്രമാണ് കേരളത്തില്‍ ശമ്ബളം നല്‍കാന്‍ കഴിയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

    കേരളം ഇന്ന് കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലാണ്. കേരളത്തിന്‍റെ സമ്ബദ് വ്യവസ്ഥയെ തകര്‍ത്ത ചതിയനാണ് മുന്‍ ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയുടെ പേരിലുള്ള തട്ടിപ്പാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കുന്നത്. സി.എ.ജിയും ഇത് തന്നെയാണ് ചോദ്യം ചെയ്തത്. കടമെടുത്ത പണം സംസ്ഥാന സര്‍ക്കാര്‍ പാഴാക്കുകയാണ്. ജനങ്ങളെ ഒട്ടും സഹായിക്കാന്‍ കഴിയാത്ത സര്‍ക്കാരാണിതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....