തിരുവനന്തപുരം: മതഭീകരവാദികളാണ് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍.
കേരളത്തില്‍ മതഭീകരവാദത്തിനാണ് മയക്കുമരുന്ന് കടത്ത് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലഹരി മാഫിയയോട് മൃദുസമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇത് മതഭീകരവാദികള്‍ക്ക് സുരക്ഷയാണ്. ലഹരി ഉപയോഗത്തിനെതിരായ സര്‍ക്കാരിന്റെ പ്രചാരണം തൊലിപ്പുറത്തെ ചികിത്സയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തെ ജാതിമത ഭേദമന്യേ ജനങ്ങള്‍ സ്വാഗതം ചെയ്തപ്പോള്‍ സിപിഐഎമ്മും മുസ്ലിം ലീഗും അതിനെതിരായ നിലപാടാണ് സ്വീകരിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു