തിരുവനന്തപുരം: കശ്മീര്‍ പരാമര്‍ശത്തിന്റെ പേരില്‍ കെ.ടി ജലീല്‍ എം.എല്‍.എയ്ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്കി.
അഡീഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് ഡല്‍ഹി പൊലീസിന് നിര്‍ദ്ദേശം നല്കി. കോടതി നിര്‍ദ്ദേശിച്ചാല്‍ കെ.ടി ജലീല്‍ എം.എല്‍.എയ്ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് ഡല്‍ഹി പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേ വിഷയത്തില്‍ വിവിധ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തടസ്സമില്ലെന്ന് പരാതിക്കാരന്റെ അഭിഭാഷകന് ജി എസ് മണി കോടതിയെ അറിയിച്ചിരുന്നു.
ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ ഭാഗമായി കശ്മീര്‍ സന്ദര്‍ശിച്ച ജലീല്‍ പാക് അധിനിവേശ കശ്മീരിനെ ‘ആസാദ് കശ്മീര്‍’ എന്നും കശ്മീര്‍ താഴ്വര, ജമ്മു, ലഡാക്ക് എന്നിവയെ ‘ഇന്ത്യന്‍ അധിനിവേശ കശ്മീര്‍’ എന്നും വിശേഷിപ്പിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചു.