തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയെ നന്നാക്കിയിട്ട് പോരേ കെ-റെയിലെന്നും ലാഭമുണ്ടാക്കി തന്നാലേ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കൂവെന്ന് പറയുന്നത് വികല കാഴ്ചപ്പാടാണെന്നും ജസ്റ്റിസ് ബി.
കെമാല്‍ പാഷ. എപ്പോഴും ശമ്ബളത്തിന് സര്‍ക്കാറിനെ ശല്യംചെയ്യരുതെന്നാണ് മന്ത്രി പറയുന്നത്.
മന്ത്രിയിരിക്കുന്നത് പിന്നെ എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. കെ.എസ്.ആര്.ടി.സി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച ബഹുജന കണ്വെന്ഷന് വൈ.എം.സി.എ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികള്‍ക്ക് വേണ്ടിയല്ല, പൊതുജനങ്ങള്‍ക്കുവേണ്ടിയാണ് കെ.എസ്.ആര്.ടി.സി പ്രവര്‍ത്തിക്കുന്നതെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം. ശമ്ബളം നല്‍കുക എന്നത് മര്യാദയാണ്. കെ.എസ്.ആര്.ടി.സിയെ നശിപ്പിച്ചത് തൊഴിലാളികളല്ല. കെ.എസ്.ആര്.ടി.സിയെ സര്‍ക്കാര്‍ വകുപ്പായി കണക്കാക്കാത്തതാണ് പ്രശ്നം.
സംസ്ഥാനത്തെ കണക്കെണിയിലാക്കുന്ന തലച്ചോറില്ലാത്ത തീരുമാനമാണ് സില്‍വര്‍ ലൈന്‍. അതു നടപ്പാകില്ലെന്ന് സര്‍ക്കാറിനും മനസ്സിലായി. ചിലരില്‍നിന്ന് ചില്ലറ വാങ്ങിയതുകൊണ്ടാണ് ‘നടപ്പാക്കും’ എന്ന് ആവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.