തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂരിന് വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി ഫ്ലെക്സ് ബോര്‍ഡ്.
‘നാളെയെ കുറിച്ച് ചിന്തിക്കൂ, തരൂരിനെ കുറിച്ച് ചിന്തിക്കൂ, തരൂരിന് വോട്ട് ചെയ്യൂ’ എന്നാണ് തരൂരിന്റെ ചിത്രത്തോടൊപ്പമുള്ള ഫ്ലക്സ് ബോര്‍ഡില്‍ കുറിച്ചിരിക്കുന്നത്.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പിന്തുണച്ചുള്ള പ്രചാരണ പരിപാടികളില്‍ ചെന്നിത്തല ഉള്‍പ്പെടെയുള്ള കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് തരൂര്‍ അനുകൂല ഫ്ളക്സ് ബോര്‍ഡ് കെ.പി.സി.സി ആസ്ഥാനത്ത് പ്രത്യക്ഷപ്പെട്ടത്.
കൊല്ലത്ത് വിവിധയിടങ്ങളില്‍ തരൂരിനെ പിന്തുണച്ച് ഫ്ലെക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഡി.സി.സി ഓഫീസിന് മുന്നിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തരൂര്‍ ജയിക്കട്ടെ കോണ്‍ഗ്രസ് നിലനില്ക്കട്ടെ, തരൂര്‍ കോണ്‍ഗ്രസിന്റെ രക്ഷകന്’ തുടങ്ങിയ വാചകങ്ങളാണ് എഴുതിയിരിക്കുന്നത്.