കണ്ണൂര്‍: കണ്ണൂര്‍ എസ് എന്‍ കോളജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. എസ്എഫ്ഐ പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടത്.
യൂണിയന് തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള അധ്യാപകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു.
എസ്എഫ്ഐ പത്രിക തള്ളിയതോടെ കെഎസ്യു ജനറല്‍ ക്യാപ്റ്റന്‍ സ്ഥാനാര്‍ത്ഥി വിജയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അധ്യാപകരെ പൂട്ടിയിട്ടത്. മുഴുവന്‍ നാമനിര്‍ദ്ദേശ പത്രികകളും എസ്എഫ്ഐ പ്രവര്‍ത്തകര്‍ കീറിയെറിഞ്ഞതായി റിട്ടേണിംഗ് ഓഫീസറുടെ ചുമതലയുള്ള അധ്യാപിക പറഞ്ഞു.
റിട്ടേണിങ്ങ് ഓഫീസര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റി വച്ചു. നാളെ കോളജിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് കോളജ് ക്യാമ്ബസില്‍ പൊലീസിനെ വിന്യസിച്ചു.