ന്യൂഡല്‍ഹി: കെഎസ്ആര്‍ടിസിയില്‍ പരസ്യം പതിയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജി ഇന്ന് വീണ്ടും സുപ്രീം കോടതിയില്‍.
ബസുകളിലെ പരസ്യം സംബന്ധിച്ച പുതിയ സ്കീം കൈമാറാന്‍ കെഎസ്ആര്‍ടിസിയോട് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. സ്കീമില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ പരസ്യം പതിക്കുന്നതിനെതിരായ ഹൈക്കോടതി ഉത്തരവില്‍ നിന്ന് സംരക്ഷണം നല്‍കാം എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.
കെഎസ്ആര്‍ടിസി സമര്‍പ്പിയ്ക്കുന്ന സ്കീം വിലയിരുത്തിയതിനെ തുടര്‍ന്നാകും തിരുമാനം. മുപ്പത്ത് വര്‍ഷത്തോളമായി ബസുകളില്‍ ഇത്തരം പരസ്യങ്ങള്‍ പതിച്ച് വരികയാണെന്ന് കെഎസ്ആര്‍ടിസി കൊടതിയെ അറിയിച്ചിരുന്നു. ഒമ്ബതിനായിരം കോടി രൂപയുടെ കടമുള്ള കെഎസ്ആര്‍ടിസിക്ക് ഈ പരസ്യവരുമാനം വലിയ ആശ്വാസമാണെന്നാണ് സര്‍ക്കാര്‍ വാദം.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെകെ മഹേശ്വരി എന്നിവര്‍ അടങ്ങിയ ബെഞ്ചിന് മുന്നില്‍ മുതിര്‍ന്ന അഭിഭാഷകന് വി ഗിരി, സ്റ്റാന്‍ഡിങ് കൗണ്‍സല്‍ ദീപക് പ്രകാശ് എന്നിവരാണ് കെഎസ്ആര്‍ടിസിയെ പ്രതിനിധീകരിയ്ക്കുന്നത്.