ഹൈദരാബാദ്: പുതിയ ദേശീയ പാര്‍ട്ടിയുടെ പ്രഖ്യാപനം തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ഇന്ന് നടത്തും.
തെലങ്കാന രാഷ്ട്ര സമിതിക്ക് ഭാരത് രാഷ്ട്ര സമിതി പുതിയ പേര് നല്‍കിയാകും ദേശീയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നത് എന്നാണ് സൂചന. എന്നാല്‍ പേര് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഉണ്ടായിട്ടില്ല.
ഇത് സംബന്ധിച്ച പ്രഖ്യാപാനം ഇന്ന് ഉച്ചക്ക് 1.19ന് അദ്ദേഹം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച പാര്‍ട്ടി ആസ്ഥാനമായ തെലങ്കാന ഭവനില്‍ പാര്‍ട്ടി യോഗം ചേരും. ഇതിലാണ് പേര് മാറ്റാനുള്ള പ്രമേയം പാസാക്കുന്നത്. പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പടെ 283 പേര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
തെരഞ്ഞെടുപ്പ് ചിഹ്നവും കൊടിയുടെ കളറും നിലനിര്‍ത്താല്‍ പാര്‍ട്ടി ആഗ്രഹിക്കുന്നു എന്നാണ് സൂചന കാബിനറ്റ് മന്ത്രിമാരേയും പാര്‍ട്ടി ജില്ല പ്രസിഡന്റുമാരേയും വിളിച്ചുചേര്‍ത്ത് ഞായറാഴ്ച ഉച്ചയ്ക്ക് കെ.സി.ആര്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം സംബന്ധിച്ച തീരുമാനങ്ങളുണ്ടായത്.
തെലങ്കാനക്കാര്‍ക്ക് കോളടിച്ചു; മദ്യവും കോഴിയും വിതരണം ചെയ്ത് ടിആര്‍എസ് നേതാവ്, കാരണം
ദേശീയ പങ്കാളിത്തം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2024ലെ പൊതുതെരഞ്ഞെടുപ്പിലാണ് കെസിആര്‍ ദേശീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. ബി.ജെ.പിക്ക് മുന്നില്‍ ശക്തമായ പ്രതിപക്ഷനിര കേന്ദ്രത്തില്‍ ഉണ്ടാക്കുക എന്നതാണ് പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിരുന്നു. തന്റെ പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തെ മുഴുവന്‍ കര്‍ഷകര്‍ക്കും സൗജന്യ വൈദ്യുതി നല്‍കുമെന്ന പ്രഖ്യാപനവും കെഎസിആര്‍ നടത്തിയിരുന്നു.
വരാനിരിക്കുന്ന മുനുഗോട് ഉപതെരഞ്ഞെടുപ്പും ഗുജറാത്ത്, മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി മത്സരിക്കുമെന്നാണ് കരുതുന്നത്. അതേസമയം കെഎസിആറിന്റെ ദേശീയ പാര്‍ട്ടി രൂപികരണം സ്വന്തം പരാജയങ്ങളില്‍ നിന്ന് വഴി തിരിച്ച് വിടാനുള്ള തന്ത്രമാണെന്ന് തെലങ്കാന ബിജെപി വ്യക്താവ് എന്‍വി സുഭാഷ് പറഞ്ഞു. 100 കോടി ചിലവില്‍ 12 സീറ്റുള്ള വിമാനമാണ് പുതിയ പാര്‍ട്ടിക്കായി വാങ്ങിയത്.
ജനങ്ങളുടെ പണം എങ്ങനെ കൊള്ളയടിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെ് ഇതെന്നും എന്‍വി സുഭാഷ് പറഞ്ഞു. പാര്‍ട്ടികള്‍ വരുന്നതിലും മാഞ്ഞു പോകുന്നതിലും പുതുമയില്ലന്ന കേന്ദ്ര ടൂറിസം മന്ത്രി ജി കിഷന്‍ റെഡ്ഡിയും പരിഹസിച്ചു. അതേസമയം നവംബര്‍ നാലിന് നടക്കുന്ന മുനുഗോട് ഉപതെരഞ്ഞെടുപ്പിന്റെ ഷെഡ്യൂള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് എം.എല്‍.എയായിരുന്ന കൊമട്ടി റെഡ്ഡി രാജഗോപാല റെഡ്ഡി ബി.ജെ.പിയിലേക്ക് പാര്‍ട്ടി ഉപേക്ഷിച്ച് ബിജെപിയിലേക്ക് ചേക്കേറിയതോടെയാണ് മണ്ഡലം ഉപതെരഞ്ഞെടുപ്പിലേക്ക് നീങ്ങിയത് .