മുംബൈ: ശിവസേന പിടിച്ചെടുക്കാനുള്ള ഏക്നാഥ് ഷിന്‍ഡെയുടെ നീക്കങ്ങളെ പ്രതിരോധിച്ച് ഉദ്ധവ് താക്കറെ. പാര്‍ട്ടിയുടെ നേതൃപദവിയില്‍ നിന്ന് ഏക്നാഥ് ഷിന്‍ഡെയെ പുറത്താക്കി.
ഉദ്ധവ് താക്കറെയ്ക്ക് ഒപ്പമുള്ള കൂടുതല്‍ നേതാക്കളെ അടര്‍ത്തി തന്നോടൊപ്പം ചേര്‍ക്കാന്‍ ഷിന്‍ഡെ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് നടപടി.
ഉദ്ധവ് താക്കറെയുടെ പി എ ആയിരുന്ന മിലിന്ദ് നര്‍വേര്‍ക്കര്‍ പുതിയ ഷിന്‍ഡെ സര്‍ക്കാരിന്റെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മന്ത്രിസഭാ വിപുലീകരണത്തില്‍ തിങ്കളാഴ്ചയ്ക്ക് ശേഷം തീരുമാനമുണ്ടാകുമെന്നാണ് വിവരം.
ഏക്നാഥ് ഷിന്‍ഡെ ഉള്‍പ്പെടെയുള്ള വിമത എംഎല്‍എമാരെ സസ്പെന്‍ഡ് ചെയ്യണമെന്ന ആവശ്യവുമായി ഉദ്ധവ് താക്കറെ വിഭാഗം ഇന്നലെ വീണ്ടും സുപ്രിംകോടതിയെ സമീപിച്ചിരുന്നു. പാര്‍ട്ടികളുടെ വിഭജനമോ ലയനമോ ഗവര്‍ണര്‍ക്ക് തീരുമാനിക്കാന്‍ കഴിയില്ലെന്ന് കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.