കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ഒരു ജിയോ സിം കാര്‍ഡ് നിങ്ങളുടെ പക്കല്‍ ഉണ്ടായിരിക്കും.
കുറഞ്ഞ നിരക്കില്‍ മികച്ച ഡാറ്റ ആനുകൂല്യങ്ങള്‍ നല്കുന്ന മികച്ച പ്ലാനുകള്‍ ജിയോയുടെ പക്കലുണ്ട്. വേഗതയേറിയ നെറ്റ്വര്ക്കും ജിയോ നല്കുന്നു. ജിയോ ഉപയോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാവുന്ന കൂടുതല്‍ ഡാറ്റ ആനുകൂല്യം നല്കുന്ന പ്ലാനുകള്‍ നോക്കാം. ഇതില്‍ കുറഞ്ഞ വിലയുള്ള പ്ലാനുകള്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളു.
249 രൂപ റീചാര്‍ജ് പ്ലാന്‍
ജിയോയുടെ 249 രൂപ വിലയുള്ള റീചാര്‍ജ് പ്ലാന്‍ ഉപയോക്താക്കള്‍ക്ക് ദിവസവും 2 ജിബി ഡാറ്റയാണ് നല്‍കുന്നത്. കൂടുതലായി ഡാറ്റ ഉപയോഗിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും വില കുറഞ്ഞ പ്ലാനാണ് ഇത്. ഈ പ്ലാനിന് 23 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. മൊത്തം വാലിഡിറ്റി കാലയളവിലേക്കുമായി 46 ജിബി ഡാറ്റ ഈ പ്ലാന്‍ നല്കുന്നു. വാലിഡിറ്റി കാലയളവില്‍ ഉടനീളം ഇന്ത്യയിലെ എല്ലാ നെറ്റ്വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് കോളിങും ലഭിക്കും.