ന്യൂഡല്‍ഹി: സമുദ്ര നിരീക്ഷണത്തിനുള്ള ഇന്ത്യയുടെ അത്യാധുനിക ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് ഉള്‍പ്പെടെ ഒന്‍പത് ഉപഗ്രഹങ്ങളുമായി കുതിച്ചുയര്‍ന്ന് പിഎസ്എല്‍വി-54. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍ നിന്നാണ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്.
പിഎസ്എല്‍വിയുടെ 56-ാം ദൗത്യമാണ് വിജയകരമായി പൂര്‍ത്തികരിച്ചത്. എട്ട് ഉപഗ്രഹങ്ങളും വ്യത്യസ്ത ഭ്രമണപഥത്തില്‍ സ്ഥാപിക്കുന്ന ദൈര്‍ഘ്യമേറിയ പ്രക്രിയയും ഈ ദൗത്യത്തിന്റെ ഭാഗമാണ്. വിക്ഷേപണം കഴിഞ്ഞ് 20 മിനിറ്റിനുള്ളില്‍ 742 കിലോമീറ്റര്‍ ഉയരത്തിലെത്തിയ ശേഷം ഓഷ്യന്‍സാറ്റ് വേര്‍പെടും.