കടുവയുടെ ആക്രമണത്തില്‍ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തി ഒരമ്മ. മധ്യപ്രദേശിലാണ് 15 മാസം പ്രായമായ തന്‍്റെ കുഞ്ഞിനെ കടുവയില്‍ നിന്ന് അര്‍ച്ചന ചൗധരി എന്ന യുവതി രക്ഷപ്പെടുത്തിയെടുത്തത്.
കടുവയുമായുള്ള ഏറ്റുമുട്ടലിനിടെ പരുക്കേറ്റ അര്‍ച്ചനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കുകളോടെ കുഞ്ഞും അമ്മയും രക്ഷപ്പെട്ടു.
മധ്യപ്രദേശിലെ ബന്ധവ്ഗര്‍ കടുവാസങ്കേതത്തിനു സമീപമാണ് സംഭവം. അര്‍ച്ചന പാടത്ത് പണിയെടുത്തുകൊണ്ടിരിക്കെ കുറ്റിക്കാട്ടില്‍ നിന്ന് കടുവ ചാടിവീണ് കുഞ്ഞിനെ ആക്രമിക്കുകയായിരുന്നു. കടുവ കുഞ്ഞിന്‍്റെ തലയ്ക്ക് കടിച്ച് വലിക്കാന്‍ ശ്രമിച്ചു. ഇത് കണ്ട കണ്ട അര്‍ച്ചന കടുവയുമായി മല്ലിടുകയായിരുന്നു. തന്‍്റെ ജീവന് പോലും തൃണവല്‍ഗണിച്ച് വെറും കയ്യോടെയാണ് അര്‍ച്ചന കടുവയുമായി മല്പിടുത്തം നടത്തിയത്. ഇതിനിടെ ഇവര്‍ സഹായാഭ്യര്ത്ഥനയ്ക്കായി അലമുറയിടുകയും ചെയ്തു. അലമുറ കേട്ട് ആളുകള്‍ ഓടിക്കൂടി അര്‍ച്ചനയെ സഹായിക്കുകയായിരുന്നു. നാട്ടുകാര്‍ കമ്ബുകളും മറ്റുമായെത്തി കടുവയെ തുരത്തിയോടിച്ചു.
അമ്മയുടെ ഒരു ശ്വാസകോശത്തിനു പരുക്കുണ്ട്. ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളുമുണ്ട്. അതേസമയം, കുഞ്ഞിന്‍്റെ തലയില്‍ മുറിവുകളുണ്ട്. കുഞ്ഞിന്‍്റെ പരുക്കുകള്‍ നിസാരമാണെന്നും അമ്മയുടെ പരുക്കുകള്‍ ഗുരുതരമാണെന്നും ഡോക്ടര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.