രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാവാണ് ഭാരതി എയര്‍ടെല്‍. ഉപഭോക്താക്കള്‍ക്കായി ഒട്ടനവധി ആനുകൂല്യങ്ങള്‍ ഉള്ള മൊബൈല്‍ ഇന്റര്‍നെറ്റ് പ്ലാനുകള്‍ എയര്‍ടെല്‍ അവതരിപ്പിക്കാറുണ്ട്.
എയര്‍ടെലിന്റെ അതിവേഗ ബ്രോഡ്ബാന്‍ഡ് സേവനമായ എയര്‍ടെല്‍ ഫൈബറില്‍ നിരവധി പ്ലാനുകള്‍ ലഭ്യമാണ്.
ഇത്തവണ ബഡ്ജറ്റ് റേഞ്ചില്‍ ഒരുങ്ങുന്ന ബ്രോഡ്ബാന്‍ഡ് കണക്ഷനുമായാണ് എയര്‍ടെല്‍ എത്തിയിരിക്കുന്നത്. 799 രൂപയുടെ എയര്‍ടെല്‍ എക്സ്ട്രീം ഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനിനെ കുറിച്ച് കൂടുതല്‍ അറിയാം. അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റാണ് 799 രൂപയുടെ പ്ലാനില്‍ വാഗ്ദാനം ചെയ്യുന്നത്. 100 എംബിപിഎസ് വരെ ഡാറ്റാ സ്പീഡ് ലഭ്യമാണ്.
ഏറ്റവും പുതിയ റൂട്ടറുകളുമായി ഒരേ സമയം 60 ഡിവൈസുകള്‍ വരെ കണക്ട് ചെയ്യാന്‍ സാധിക്കുന്നതാണ്. എയര്‍ടെല്‍ എക്സ്ട്രീം പ്രീമിയം സബ്സ്ക്രിപ്ഷന്, അപ്പോളോ 24/7, ഫാസ്ട്രാഗ് റീചാര്‍ജ്, വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷന് എന്നിവയെല്ലാം ഇവയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ, അണ്‍ലിമിറ്റഡ് ലോക്കല്‍, എസ്ടിഡി കോളിംഗ് ബെനിഫിറ്റ്സ് ഉള്ള ലാന്‍ഡ് ലൈന്‍ കണക്ഷനും എയര്‍ടെല്‍ എക്സ്ട്രീം ഫൈബര്‍ പ്ലാനിനൊപ്പം ലഭിക്കുന്നതാണ്.