MORE

    കാല് മുറിക്കണമെന്ന് വൈദ്യന്‍ ആവശ്യപ്പെട്ടു; മനംനൊന്ത് അമ്മയും മകനും ആത്മഹത്യ ചെയ്തു

    Date:

    കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയില്‍ അമ്മയും മകനും ആത്മഹത്യ ചെയ്ത നിലയില്‍. ഞെള്ളോരമ്മല്‍ സ്വദേശി ഗംഗാധരന്റെ ഭാര്യ ദേവി(52), മകന്‍ അജിത് കുമാര്‍(32) എന്നിവരെയാണ് വീടിന് സമീപത്തെ ടവറിന് മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

    കഴിഞ്ഞ ദിവസം ദേവിയുടെ ചികിത്സയുടെ ഭാഗമായി കോഴിക്കോടുള്ള വൈദ്യനെ ഇവര്‍ കണ്ടിരുന്നു. കാല് മുറിച്ച്‌ മാറ്റണമെന്ന് വൈദ്യര്‍ പറഞ്ഞതായും അതിനാല്‍ ഇനി ജീവിച്ചിരിക്കില്ലെന്നും ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്നും ഇവര്‍ വീട്ടിലേയ്ക്ക് വിളിച്ച്‌ അറിയിച്ചിരുന്നു. രാത്രി ആയിട്ടും ഇരുവരും വീട്ടിലെത്തിയില്ല. തുടര്‍ന്ന് എട്ട് മണിയോടെ ബന്ധുക്കള്‍ കൊടുവള്ളി പൊലീസില്‍ പരാതി നല്‍കി. നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് പുലര്‍ച്ചെ മൂന്നരയോടെ ഇരുവരെയും ടവറിന് മുകളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....