ഇടുക്കി കട്ടപ്പനയില്‍ വിദേശ മദ്യവുമായി മധ്യവയസ്കന് പിടിയിലായി.
ലബ്ബക്കട വടക്കേടത്ത് റെജിമോന് ജോണ്‍ ആണ് എക്സൈസ് സംഘത്തിന്റ പിടിയിലായത്. ഇയാളുടെ പുരയിടത്തിലെ കന്നുകാലിത്തൊഴുത്തില്‍ നിന്നും 24 ലിറ്റര്‍ വിദേശ മദ്യവും സംഘം കണ്ടെടുത്തു.ഇടുക്കി എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കട്ടപ്പന എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ലബ്ബക്കടക്ക് സമീപം കാവടിക്കവലയില്‍ നിന്നും 24 ലിറ്റര്‍ വിദേശ മദ്യം പിടികൂടിയത്. രേഖകള്‍ ഇല്ലാതെ അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ചതിന് വടക്കേടത്ത് റെജിമോന് ജോണിനെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്തു.