MORE

    കാപികോ റിസോര്‍ട്ട്‌ പൊളിക്കല്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍; ജില്ലാ കലക്‌ടര്‍ നേരിട്ടെത്തി ഭൂമി ഏറ്റെടുത്തു, നടപടി ​കോടതിവിധി വന്നിട്ട് രണ്ടുവര്‍ഷത്തിനു ശേഷം

    Date:

    ആലപ്പുഴ: വേമ്ബനാട്ടുകായലില്‍ പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോര്‍ട്ട്‌ കൈയേറിയ പുറമ്ബോക്ക്‌ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു.

    ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി ആലപ്പുഴ ജില്ലാ കലക്‌ടര്‍ വി.ആര്‍. കൃഷ്‌ണതേജ സ്‌ഥലത്തെത്തി സര്‍ക്കാര്‍ വക ഭൂമി എന്നെഴുതിയ ബോര്‍ഡ്‌ സ്‌ഥാപിച്ചു. തീരദേശ പരിപാലന നിയമം ലംഘിച്ച്‌ നിര്‍മിച്ച റിസോര്‍ട്ട്‌ പൊളിച്ചു മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇവിടെ ആകെയുള്ള 7.0212 ഹെക്‌ടര്‍ ഭൂമിയില്‍ റിസോര്‍ട്ടിന്‌ പട്ടയമുള്ളതിന്റെ ബാക്കി വരുന്ന രണ്ടു ഹെക്‌ടറില്‍ അധികം സ്‌ഥലമാണ്‌ സര്‍ക്കാര്‍ ഏറ്റെടുത്തത്‌.

    കെട്ടിടം പൊളിച്ചു നീക്കുന്നതിനുള്ള ആക്ഷന്‍ പ്ലാന്‍ റിസോര്‍ട്ട്‌ അധികൃതര്‍ രണ്ടു ദിവസത്തിനുള്ളില്‍ പാണാവള്ളി പഞ്ചായത്ത്‌ സെക്രട്ടറിക്ക്‌ സമര്‍പ്പിക്കും. ഈ പ്ലാന്‍ ജില്ലാ ഭരണകൂടവും പഞ്ചായത്തും പരിശോധിച്ച്‌ അംഗീകരിച്ച ശേഷമായിരിക്കും പൊളിക്കല്‍ നടപടികള്‍ ആരംഭിക്കുക.
    ഒരാഴ്‌ചയ്‌ക്കുള്ളില്‍ പൊളിക്കല്‍ നടപടികള്‍ തുടങ്ങാനാകുമെന്ന്‌ പ്രതീക്ഷിക്കുന്നതായി ജില്ലാ കലക്‌ടര്‍ കൃഷ്‌ണതേജ പറഞ്ഞു. പൊളിക്കുന്ന അവശിഷ്‌ടങ്ങള്‍ പരിസ്‌ഥിതിക്ക്‌ ദോഷകരമല്ലാത്ത രീതിയില്‍ ആറു മാസത്തിനുള്ളില്‍ നീക്കം ചെയ്യും.

    നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പ്‌ റിസോര്‍ട്ടിലുള്ള സ്‌ഥാവര, ജംഗമ വസ്‌തുക്കളുടെ വിശാദാംശങ്ങള്‍ ഉള്‍പ്പെടുത്തി വീഡിയോ മഹസര്‍ തയാറാക്കുന്നതിന്‌ വില്ലേജ്‌ ഓഫീസറെ ചുമതലപ്പെടുത്തി.

    പൊളിച്ചു മാറ്റല്‍ നടപടികള്‍ക്കായി താത്‌കാലികമായോ സ്‌ഥിരമോ ആയ മറ്റൊരു നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇവിടെ നടത്താന്‍ പാടില്ലെന്നും കലക്‌ടര്‍ വ്യക്‌തമാക്കി. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്‌ടര്‍ ആശ സി. ഏബ്രാഹം, സര്‍വേ ഡെപ്യൂട്ടി ഡയറക്‌ടര്‍ സോമനാഥ്‌, ചേര്‍ത്തല തഹസില്‍ദാര്‍ കെ.ആര്‍. മനോജ്‌, പാണാവള്ളി വില്ലജ്‌ ഓഫീസര്‍ കെ. ബിന്ദു തുടങ്ങിയവരും കലക്‌ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.

    തീരദേശ നിയമം ലംഘിച്ചു പണിത പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോര്‍ട്ട്‌ പൊളിക്കാന്‍ ഹൈക്കോടതിയാണു ആദ്യം ഉത്തരവിട്ടത്‌. ഇതിനെതിരേ പിന്നീട്‌ കാപികോ റിസോര്‍ട്ട്‌ ഉടമകള്‍ സുപ്രീം കോടതിയെ സമീപിച്ചു. വിശദമായ വാദംകേട്ട ശേഷം ഹര്‍ജി തള്ളി. 2013 ല്‍ നെടിയതുരുത്തിലെ കാപ്പിക്കോ റിസോര്‍ട്ടിനൊപ്പം തൊട്ടടുത്തുള്ള വെറ്റിലത്തുരുത്തിലെ വാമിക റിസോര്‍ട്ടും പൊളിച്ചുനീക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ്‌.

    വിധിവന്നു രണ്ടുവര്‍ഷമായിട്ടും കാപികോ റിസോര്‍ട്ട്‌ പൊളിച്ചുനീക്കാത്തതിനെതിരേ ജനസമ്ബര്‍ക്ക വേദി സുപ്രീംകോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരുന്നു. ചീഫ്‌ സെക്രട്ടറി, ആലപ്പുഴ ജില്ലാ കലക്‌ടര്‍, കോസ്‌റ്റല്‍ സോണ്‍ മാനേജ്‌മെന്റ്‌ അതോറിറ്റി തുടങ്ങി ഏഴുപേരാണു എതിര്‍കക്ഷികള്‍. തീരദേശപരിപാലന നിയമം ലംഘിച്ച്‌ ആലപ്പുഴ വേമ്ബനാട്ട്‌ കായലില്‍ കെട്ടിപ്പൊക്കിയ കാപ്പികോ റിസോര്‍ട്ട്‌ പൊളിച്ചു നീക്കാതിരിക്കാന്‍ കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയവും സംസ്‌ഥാന സര്‍ക്കാരും ഒത്തുകളിക്കുന്നുവെന്നായിരുന്നു ആക്ഷേപം.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....