ദീര്‍ഘ നാളുകളായുള്ള കാത്തിരിപ്പുകള്‍ക്കൊടുവില്‍ വണ്‍പ്ലസിന്‍റെ ഏറ്റവും പുതിയ ഹാന്‍ഡ്സെറ്റായ വണ്‍പ്ലസ് 11 5ജി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി.
ഇത്തവണ നടന്ന വണ്‍പ്ലസിന്റെ ക്ലൗഡ് ഇവന്റിലാണ് ഈ ഹാന്‍ഡ്സെറ്റ് വിപണിയില്‍ അവതരിപ്പിച്ചത്. കിടിലന്‍ സവിശേഷതകള്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ള വണ്‍പ്ലസ് 11 5ജി സ്മാര്‍ട്ട്ഫോണുകളെ കുറിച്ച് കൂടുതല്‍ അറിയാം.
6.7 ഇഞ്ച് ക്വാഡ് എച്ച്‌ഡി പ്ലസ് കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. 1300 വരെയാണ് നിറ്റ് ബ്രൈറ്റ്നസ് നല്‍കിയിട്ടുള്ളത്. കൂടാതെ, ഡിസ്പ്ലേയ്ക്ക് കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനും ലഭ്യമാണ്. സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.
50 മെഗാപിക്സല്‍ പ്രൈമറി ക്യാമറ, 32 മെഗാപിക്സല്‍ ടെലിഫോട്ടോ ക്യാമറ, 48 മെഗാപിക്സല്‍ അള്‍ട്രാവൈഡ് ക്യാമറ എന്നിവയാണ് പിന്നില്‍ നല്‍കിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. 205 ഗ്രാം ഭാരം മാത്രമാണ് ഇവയ്ക്ക് നല്‍കിയിരിക്കുന്നത്. വണ്‍പ്ലസ് 11 5ജി സ്മാര്‍ട്ട്ഫോണുകളുടെ 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉളള മോഡല്‍ 56,999 രൂപയ്ക്കും, 16 ജിബി റാം പ്ലസ് 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് ഉളള മോഡല്‍ 61,999 രൂപയ്ക്കും വാങ്ങാന്‍ സാധിക്കുന്നതാണ്.