MORE

    കാട്ടാനക്കൂട്ടത്തെ കണ്ട് ഓടി, രണ്ടു രാത്രി കഴിഞ്ഞത് മരത്തിനു മുകളില്‍; 40 മണിക്കൂര്‍ ഉള്‍ക്കാട്ടില്‍ അകപ്പെട്ട് യുവാവ്

    Date:

    ഇടുക്കി; മണിയാറന്‍കുടി ആനക്കൊമ്ബന്‍ വ്യൂ പോയിന്റ് കാണാനെത്തിയ യുവാവ് ഉള്‍ക്കാട്ടില്‍ അകപ്പെട്ടു.

    ഉപ്പുതോട് ന്യൂ മൗണ്ട് കാരഞ്ചിയില്‍ ജോമോന്‍ ജോസഫ് (34) ആണ് കാട്ടാനകള്‍ വിഹരിക്കുന്ന ഉള്‍ക്കാട്ടില്‍ യുവാവ് ഒറ്റപ്പെട്ടത്. രണ്ടു രാത്രിയും ഒരു പകലും കാട്ടില്‍ കുടുങ്ങിയ ജോമോന്‍ അവസാനം ജനവാസമേഖലയില്‍ എത്തുകയായിരുന്നു.

    വെള്ളിയാഴ്ച ഉച്ചയോടെയാണ് ജോമോനും സുഹൃത്ത് വെള്ളക്കല്ലുങ്കല്‍ അനീഷ് ദാസിനൊപ്പം വാഴത്തോപ്പ് പഞ്ചായത്തിലെ മണിയാറന്‍കുടി ആനക്കൊമ്ബന്‍ വ്യൂ പോയിന്റ് കാണാനെത്തിയത്. ഇവിടെനിന്ന് ഇരുവരും രണ്ടുവഴിക്കു പിരിഞ്ഞു. പിന്നീടു ജോമോനെ കാണാതാവുകയായിരുന്നു. തിരികെയെത്തിയ അനീഷ് അറിയിച്ചതനുസരിച്ച്‌ നാട്ടുകാരും ബന്ധുക്കളും പൊലീസും വെള്ളിയാഴ്ച വൈകിട്ടു മുതല്‍ മേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

    വ്യൂ പോയിന്റില്‍ നിന്നു താഴേക്കിറങ്ങുന്നതിനിടെ കാട്ടാനക്കൂട്ടത്തിന്റെ മുന്നില്‍പെട്ടതോടെയാണ് ജോമോന്‍ കാട്ടില്‍ അകപ്പെടുന്നത്. ഒരു കൊമ്ബനും നാലു പിടിയാനകളും ജോമോനെ കണ്ടതോടെ പിന്നാലെയെത്തി. ഇതില്‍ നിന്ന് രക്ഷപ്പെട്ട് ഓടിയ ജോമോന്‍ എത്തിയത് ഒരു അരുവിയിലാണ്. ഇവിടെ വച്ചു മൊബൈലിന്റെ ചാര്‍ജ് പോയി. ഇരുട്ടായതോടെ ഒരു മരത്തില്‍ കയറി ഇരുന്നു.

    നേരം വെളുത്തപ്പോള്‍ പുഴയോരത്തു കൂടി താഴേക്കു നടക്കുകയായിരുന്നു. പുഴയില്‍നിന്നു വെള്ളം കോരിക്കുടിച്ചാണ് ജീവന്‍ നിലനില്‍ത്തിയത്. ശനിയാഴ്ച രാത്രിയിലും പുഴയോരത്തെ ഒരു മരത്തില്‍ കയറിയിരുന്നു. ഇന്നലെ രാവിലെ നടപ്പ് തുടര്‍ന്നു. ഒടുവില്‍ രാവിലെ ഏഴരയോടെ മലയിഞ്ചിയില്‍ എത്തിച്ചേരുകയായിരുന്നു. 40 മണിക്കൂറോളം ദുരിത യാത്രക്കൊടുവിലാണ് ജോമോന്‍ കാട്ടില്‍ നിന്നും പുറത്തുകടന്നത്.

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....