ജമ്മു കശ്മീര്‍: ജമ്മു കശ്മീരിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ സുഹൃത്തിന്റെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹായി അറസ്റ്റില്‍.
സംഭവത്തിന് ശേഷം കാണാതായ യാസിര്‍ അഹമ്മദ് (23) ആണ് അറസ്റ്റിലായത്. ജയില്‍ ഡിജിപി ഹേമന്ത് കുമാര്‍ ലോഹിയെ (57) കൊലപ്പെടുത്തിയത് യാസിര്‍ അഹമ്മദാണെന്ന് പ്രാഥമിക അന്വേഷണവും സിസിടിവി ദൃശ്യങ്ങളും വ്യക്തമാക്കുന്നതായി ജമ്മു പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ മുകേഷ് സിംഗ് പറഞ്ഞു. സംഭവത്തില്‍ തീവ്രവാദ ബന്ധമില്ലെന്നും പൊലീസ് പറഞ്ഞു.
സ്വന്തം വീട് പുതുക്കിപ്പണിയുന്നതിനാല്‍ ജമ്മുവിനടുത്തുള്ള ഒരു സുഹൃത്തിന്റെ വീട്ടിലാണ് ഹേമന്ത് ലോഹിയ താമസിച്ചിരുന്നത്. കഴുത്തറുത്ത്, ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുമായാണ് മൃതദേഹം കണ്ടെത്തിയത്. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹത്തെ ഓഗസ്റ്റിലാണ് ജയില്‍ ഡിജിപിയായി നിയമിച്ചത്.
യാസിര്‍ അഹമ്മദ് കടുത്ത വിഷാദത്തിന് അടിമയാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ ഡയറിയും ആയുധവും കണ്ടെത്തിയിട്ടുണ്ട്. ഫോട്ടോയും പുറത്തുവിട്ടു. ഡയറിയില്‍ കൂടുതലും മരണത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. “പ്രിയപ്പെട്ട മരണമേ, എന്റെ ജീവിതത്തിലേക്ക് വരൂ,” എന്നാണ് ഡയറിയിലെ ഒരു വാചകം. “ക്ഷമിക്കണം, എനിക്ക് മോശം ദിവസം, ആഴ്ച, മാസം, വര്‍ഷം, ജീവിതം”, എന്നാണ് ഡയറിയിലെ മറ്റൊരു വാചകം.