MORE

    കറണ്ട് ബില്‍ ഇനി എസ്എംഎസ്; എല്ലാ ഇടപാടുകളും ഡിജിറ്റല്‍ ആക്കാന്‍ കെഎസ്ഇബി

    Date:

    കൊച്ചി: വൈദ്യുതി ബില്‍ ഇനി ഉപയോക്താവിന്റെ മൊബൈല്‍ ഫോണില്‍ എസ്എംഎസ് സന്ദേശമായി എത്തും.

    100 ദിവസം കൊണ്ട് കെഎസ്ഇബിയുടെ എല്ലാ ഇടപാടുകളും ഡിജിറ്റല്‍ ആക്കുന്നതിന്റെ ആദ്യഘട്ടമായാണ് കടലാസില്‍ പ്രിന്റെടുത്തു നല്‍കുന്ന രീതി അവസാനിപ്പിക്കുന്നത്. കാര്‍ഷിക കണക്ഷന്‍, ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള സബ്‌സിഡി ലഭിക്കുന്നവര്‍ ഒഴികെ മറ്റെല്ലാ ഉപയോക്താക്കളും ഓണ്‍ലൈന്‍ വഴിയോ മൊബൈല്‍ ആപ് വഴിയോ മാത്രം ബില്ലടയ്ക്കുന്ന പദ്ധതിയാണു നടപ്പാക്കുന്നത്.

    100 ദിവസത്തിനു ശേഷം കാഷ് കൗണ്ടര്‍ വഴി ബില്ലടയ്ക്കാന്‍ 1% കാഷ് ഹാന്‍ഡ്ലിങ് ഫീസ് ഈടാക്കണമെന്ന ശുപാര്‍ശയും ബോര്‍ഡിനു മുന്നിലുണ്ട്. ഓണ്‍ലൈന്‍ വഴി വൈദ്യുതിയുമായി ബന്ധപ്പെട്ട അപേക്ഷകള്‍ നല്‍കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് അപേക്ഷാ ഫീസില്‍ ഇളവ് ലഭിക്കും. അതേസമയം കടലാസ് ഫോമുകള്‍ വഴിയുള്ള അപേക്ഷകള്‍ക്ക് 10% ഫീസ് വര്‍ദ്ധിപ്പിക്കും. ബിപിഎല്‍, കാര്‍ഷിക ഉപയോക്താക്കള്‍ക്ക് ഈ വര്‍ധന ബാധകമല്ല.

    കണ്‍സ്യൂമര്‍ നമ്പര്‍ വെര്‍ച്വല്‍ അക്കൗണ്ട് നമ്പറായി പരിഗണിച്ച് ബാങ്കുകളില്‍ പണമടയ്ക്കാനുള്ള സംവിധാനവും ഒരു മാസത്തിനകം നടപ്പാകും. ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ സമ്പൂര്‍ണമായ ഇ-പേയ്‌മെന്റ് സംവിധാനം ഏര്‍പ്പെടുത്തുകയാണു ലക്ഷ്യം.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....