MORE

    കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തില്‍

    Date:

    ബംഗളൂരു: കര്‍ണാടകയില്‍ വിവാദമായ മതപരിവര്‍ത്തന നിരോധന നിയമം പ്രാബല്യത്തിലായി. നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെഹ്ലോട്ട് ഒപ്പുവെച്ചു.

    തുടര്‍ന്ന് നിയമം പ്രാബല്യത്തിലായെന്ന് ബി.ജെ.പി സര്‍ക്കാര്‍ വിജ്ഞാപനവുമിറക്കി. കര്‍ണാടക പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ് ടു ഫ്രീഡം ഓഫ് റിലീജിയന്‍ ആക്‌ട് എന്ന പേരിലാണ് ബില്‍ കഴിഞ്ഞമാസം നിയമസഭ പാസാക്കിയത്. കഴിഞ്ഞ ഡിസംബറില്‍ ബില്‍ ഒരു തവണ പാസാക്കിയെങ്കിലും ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ ഉപരിസഭയായ നിയമ നിര്‍മാണ കൗണ്‍സിലിന്‍റെ അംഗീകാരം നേടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കൗണ്‍സിലിനെ മറികടന്ന് നിയമം പ്രാബല്യത്തില്‍ വരുത്താന്‍ കഴിഞ്ഞ മേയില്‍ സര്‍ക്കാര്‍ ബില്‍ ഓര്‍ഡിനന്‍സായിറക്കി.

    ഒഴിവുള്ള സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച്‌ ബി.ജെ.പിക്ക് ഭൂരിപക്ഷമായ ശേഷം കഴിഞ്ഞ മാസമാണ് ബില്‍ കൗണ്‍സിലില്‍ പാസാക്കിയത്. ശേഷം ഭേദഗതികളോടെ നിയമസഭ വീണ്ടും പാസാക്കുകയായിരുന്നു. കോണ്‍ഗ്രസിന്‍റെ ഇറങ്ങിപ്പോക്കടക്കം പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധത്തിനൊടുവിലായിരുന്നു ഇത്. ഓര്‍ഡിനന്‍സ് ഇറക്കിയ 2022 മേയ് 17 മുതല്‍ നിയമത്തിന് പ്രാബല്യമുണ്ടാകുമെന്നതായിരുന്നു ഭേദഗതി. ഏത് തരത്തിലുള്ള മതം മാറ്റവും നിയമത്തിന്‍റെ പരിധിയിലാവുന്ന തരത്തിലുള്ളവയാണ് ഇതിലെ വ്യവസ്ഥകള്‍. ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായ ശേഷം സംസ്ഥാനത്ത് പടരുന്ന മതപരമായ അസഹിഷ്ണുതക്കും വിവേചനത്തിനും വളംവെക്കുന്നതാണ് പുതിയ നിയമമെന്നാണ് വ്യാപക ആരോപണം ഉയരുന്നുണ്ട്. ക്രിസ്ത്യന്‍ സംഘടനകളും കോണ്‍ഗ്രസും നിയമത്തിനെതിരെ ഹൈകോടതിയെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

    നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് 10 വര്‍ഷം വരെ തടവ് ഉള്‍പ്പെടെയുള്ള കടുത്തശിക്ഷ ഉറപ്പാക്കുന്നതാണ് നിയമം. തെറ്റിദ്ധരിപ്പിക്കല്‍, നിര്‍ബന്ധിക്കല്‍, ചതി, സ്വാധീനം, ബലപ്രയോഗം, വശീകരണം, വിവാഹം, പണമോ മറ്റു സാധനങ്ങളോ വാഗ്ദാനം ചെയ്യുക തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഒരാളെ ഒരു മതത്തില്‍ നിന്ന് മറ്റൊരു മതത്തിലേക്ക് മാറ്റുന്നത് കുറ്റകൃത്യമായി പരിഗണിക്കപ്പെടും. മതം മാറ്റത്തിനു വേണ്ടിയുള്ള വിവാഹങ്ങള്‍ അസാധുവാക്കുകയും കുറ്റകൃത്യമാക്കുകയും ചെയ്യപ്പെടും. മതം മാറാന്‍ ആഗ്രഹിക്കുന്നയാള്‍ രണ്ടു മാസം മുമ്ബ് ജില്ല ഡെപ്യൂട്ടി കമീഷണര്‍ക്ക് (ഡി.സി) അപേക്ഷ നല്‍കിയിരിക്കണം. എസ്.സി, എസ്.ടി വിഭാഗത്തില്‍ നിന്നോ പ്രായപൂര്‍ത്തിയാകാത്തവരെയോ സ്ത്രീകളെയോ മറ്റു മതങ്ങളിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ തടവും അരലക്ഷത്തില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ ലഭിക്കുന്നതാണ്.

    പൊതുവിഭാഗത്തിലുള്ളവരെ മതം മാറ്റിയാല്‍ മൂന്നു വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ ജയില്‍ ശിക്ഷയും 25,000 രൂപ പിഴയും ലഭിക്കും. കൂട്ട മതപരിവര്‍ത്തനത്തിന് മൂന്നു വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ ജയില്‍ ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കും.

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Share post:

    Popular

    Popular

    Subscribe

    More like this
    Related

    ചരിത്രം കുറിച്ച്‌ ഇന്ത്യൻ ടീം!! വനിത ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ ടോട്ടല്‍!!

    വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച്‌ ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റില്‍...

    പ്ലസ്ടു ജയിച്ചവരെയെല്ലാം എൻജിനീയറിംഗ് പഠിപ്പിച്ചാല്‍ കേരളത്തിലെ എൻജിനീയര്‍മാര്‍ക്ക് വിലയില്ലാതാവും

    തിരുവനന്തപുരം: ‍കേരളത്തില്‍ എൻജിനീയറിംഗ് പഠനത്തിന്റെ ഗുണനിലവാരം താഴേക്ക്. സംസ്ഥാനത്തെ എൻജിനീയറിംഗ് കോളേജുകളില്‍...

    നൂറു വയസിനുമേല്‍ പ്രായമുള്ള നാഗങ്ങള്‍ വസിക്കുന്ന നാഗക്ഷേത്രം | Naga Kshetra where more than hundred year old Nagas live!

    നഗ്നനേത്രങ്ങള്‍ കൊണ്ട് അദ്ഭുതങ്ങളായ ഈശ്വരശക്തി നാഗങ്ങള്‍ കാണിച്ചുതരുന്നു. അനുഗ്രഹത്തിനും സംഹരിക്കുന്നതിനും കഴിവുളള...

    ജിന്റോയ്ക്ക് 50 ലക്ഷമല്ല കിട്ടിയത്, ലഭിച്ച സമ്മാനത്തുക ഇതാ; കാരണം വ്യക്തമാക്കി കോണ്‍ഫിഡന്റ് ഗ്രൂപ്പ്

    ജിന്റോയായിരുന്നു ബിഗ് ബോസ് മലയാളം സീസണ്‍ 6 ന്റെ കപ്പ് ഉയർത്തിയത്....