ബെംഗളൂരു: കര്‍ണാടകയില്‍ നടന്ന ഭാരത് ജോഡോ യാത്രയില്‍ എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിയും അണിചേര്‍ന്നു.
മൈസൂരിനടുത്തുള്ള നാഗമംഗലയില്‍ വച്ചാണ് സോണിയ ഗാന്ധി യാത്രയില്‍ പങ്കെടുത്തത്. കഴിഞ്ഞ രണ്ട് ദിവസമായി മൈസൂരുവില്‍ ക്യാമ്ബ് ചെയ്യുന്ന സോണിയാ ഗാന്ധി സംസ്ഥാനത്തെ ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
തിരഞ്ഞെടുപ്പിന് ആറ് മാസം മാത്രം ശേഷിക്കെ സോണിയാ ഗാന്ധി നേരിട്ട് ഇടപെട്ട് സംസ്ഥാന നേതൃത്വത്തില്‍ ഐക്യം കൊണ്ടുവരാനാണ് ശ്രമം. ഭാരത് ജോഡോ യാത്രയിലൂടെ കര്‍ണാടകയില്‍ തിരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങള്‍ക്ക് കോണ്‍ഗ്രസും തുടക്കമിടുകയാണ്.